/kalakaumudi/media/media_files/2025/12/09/vadakku-2025-12-09-21-14-43.jpg)
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണ ദിവസമായ ഇന്ന് പലയിടങ്ങളിലും അതിരു കടന്ന ആഘോഷങ്ങളും, ആഹ്ലാദ പ്രകടനങ്ങളും അപകടങ്ങളിലേക്കും അക്രമങ്ങളിലേക്കും വഴി വെച്ചു.പ്രവർത്തകർ പല രീതിയിലുള്ള റോഡ് ഷോകളും വാഹന റാലിയും സങ്കടിപ്പിച്ചിരുന്നു.പാലക്കാട് തരൂർ തോണിപ്പാടം കുണ്ടുകാട് ജങ്ഷനിൽ സ്വകാര്യം ബസ്സിന്റെ മുകളിൽ കയറി താഴേക്ക് ചാടിയ UDF പ്രവർത്തകന് പരിക്കേറ്റു.ആവേശത്തിനിടെ അഭ്യാസ പ്രകടനങ്ങൾ കാണിക്കാൻ വേണ്ടിയാണു ബസ്സിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടിയത്.ചിലയിടങ്ങളിൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.അഞ്ചു വർഷത്തിന് ശേഷം പ്രവർത്തകർ പല തരത്തിലുള്ള ആഹ്ലാദ പ്രവർത്തനങ്ങളിലൂടെ തങ്ങളുടെ പാർട്ടിയുടെ ബലം കാണിക്കാൻ ശ്രമിച്ചു.കോഴിക്കോട് മലപ്പുറം ഭാഗങ്ങളിലാണ് വലിയ രീതിയിൽ റോഡ് ഷോകൾ നടന്നത്.പലയിടത്തും സ്നേഹാദരവോടെ പ്രവർത്തകർ കലാശക്കൊട്ട് മനോഹരമാക്കി.
ഇനി രണ്ടു ദിവസത്തിന് ശേഷം ഡിസംബർ 11 ന് ഇലക്ഷൻ നടക്കുകയും. ഡിസംബർ 13 റിസൾട്ട് പ്രഖ്യാപനവും ഉണ്ടാകും
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
