ഒടുവിൽ കോഴിക്കോട് ചുവപ്പിച്ച് LDF

പൊരിഞ്ഞ പോരാട്ടത്തിന് ഒടുവിൽ കോഴിക്കോട് കോർപ്പറേഷൻ അധികാരം സ്വന്തമാക്കി LDF

author-image
Vineeth Sudhakar
New Update
IMG_0434

കോഴിക്കോട് : വലിയൊരു മത്സരമാണ് കോഴിക്കോട് നമ്മൾ കണ്ടത്.ഒടുവിൽ കോഴിക്കോട് സ്വന്തമാക്കി LDF.34 സീറ്റിന്റെ ഭൂരിപക്ഷത്തിൽ ആണ് കോർപ്പറേഷൻ ഭരണം LDF നിലനിർത്തിയത്.27 സീറ്റുകളോടെ udf തൊട്ടു പിന്നാലെ ഉണ്ടായിരുന്നു എങ്കിലും അവസാനം അടി പതറി.പല സമയത്തും ഇഞ്ചോട് ഇഞ്ച് പോരാട്ടം ആയിരുന്നു ഇരു വിഭാഗങ്ങളും നടത്തിയത്.ഇടത് മുന്നണിയുടെ കോട്ടയാണ് നിലവിൽ കോഴിക്കോട് കോർപ്പറേഷൻ.പക്ഷേ ഇത്തവണ ldf ന് കടുത്ത സമ്മർദ്ദം കൊടുക്കാൻ udf ന് സാധിച്ചു.NDA സഖ്യം നിലവിൽ 13സീറ്റുകളുമായി വലിയൊരു മുന്നേറ്റവും ഇവിടെ നടത്തിയിട്ടുണ്ട് എന്ന് തന്നെ പറയാം.കാരണം കഴിഞ്ഞ വർഷം 7 സീറ്റുകൾ നേടിയ ഇടത്ത് നിന്നാണ് 14 സീറ്റിലേക്ക് NDA എത്തിയിരിക്കുന്നത്.