/kalakaumudi/media/media_files/2025/11/12/nda-2025-11-12-14-24-11.jpg)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ NDA സഖ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കേരളം പിടിച്ചെടുക്കാൻ തയ്യാറെടുക്കുകയാണ്.ഇതിന്റെ ഭാഗമായി സ്ഥാനാർഥികളുടെ പേര് വിവരങ്ങൾ ആദ്യം തന്നെ പുറത്തു വിടാനുള്ള ഒരുക്കത്തിലാണ് നേതൃത്വം.ഇത് തിരഞ്ഞെടുപ്പിൽ വലിയൊരു മറ്റം വരുത്താൻ സാധിക്കും എന്നാണ് നിഗമനം.2025-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിൽ, പ്രധാനമായും തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തതിലൂടെ ദേശീയ ജനാധിപത്യ സഖ്യം (NDA) കേരള രാഷ്ട്രീയത്തിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കി.കേരളത്തിൽ ഒരു കോർപ്പറേഷൻ ഭരണം എൻ.ഡി.എ. ആദ്യമായി നേടുന്നതും ഇതാദ്യമായാണ്.വടക്കൻ കേരളത്തിലെ ചില പഞ്ചായത്തുകളിലും നഗരസഭകളിലും കഴിഞ്ഞ തവണത്തെ സീറ്റുകൾ നിലനിർത്താനും പുതിയ വാർഡുകൾ പിടിച്ചെടുക്കാനും സഖ്യത്തിന് സാധിച്ചു. അതുകൊണ്ട് തന്നെ ഇത്തവണ കേരളം പിടിച്ചടുക്കും എന്ന ആത്മ വിശ്വാസത്തിൽ സംഘടന പ്രവർത്തനം തുടങ്ങി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
