/kalakaumudi/media/media_files/2025/12/17/img_0496-2025-12-17-12-57-58.jpeg)
കാസർഗോഡ് : മുസ്ലിം ലീഗിന്റെ വിജയാഘോഷ പരിപാടിക്കിടെ ലീഗ് പ്രവർത്തകരെ കോൺഗ്രീറ്റ് കട്ട ഉപയോഗിച്ച് എറിയുകയും അശ്ലീലം പറയുകയും ചെയ്ത LDF സ്വന്തന്ത്ര സ്ഥാനാർഥി അശ്രഫ് പച്ചിലം പാറയുടെ ഭാര്യയുടെയും പെണ്മക്കളുടെയും ബന്ധുക്കളുടെയും പേരിൽ പോലീസ് കേസ് എടുത്തു.മുസ്ലീം ലീഗ് പ്രവർത്തകൻ മാഷ്ക്കൂറിന്റെ പരാതിയിൽ ആണ് ഇവർക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്.അശ്രഫ് ഇലക്ഷനിൽ വൻ ഭൂരിപക്ഷത്തിൽ തോറ്റിരുന്നു.ശേഷം നടന്ന വിജയഘോഷ പരിപാടിക്ക് നേരെയാണ് അശ്രഫ്ന്റെ ഭാര്യയും പെണ്മക്കളും അക്രമവും അശ്ലീല വാക്കുകളും അഴിച്ചു വിട്ടത്.ഇലക്ഷൻ ദിവസം നടന്ന സംഭവത്തിൽ ഇന്നാണ് കേസ് നൽകിയത്. അക്രമത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.പ്രതി ഭാഗം സ്ത്രീകളും ചെറിയ പെൺ കുട്ടികളും ആയതിനാലാണ് പരാതി നൽകാൻ വൈകിയത് എന്നാണ് പരാതിക്കാരൻ പറയുന്നത്.പിന്നീട് പാർട്ടി പ്രശ്‌നം പറഞ്ഞു തീർക്കാൻ ശ്രമിച്ചു എങ്കിലും വീണ്ടും മോശമായ പ്രതികരണം ഉണ്ടായതാണ് പരാതിയുമായി മുന്നോട്ട് പോകാൻ കാരണം
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
