തമിഴ്നാട്ടിൽ ബിജെപിയുടെ തിരിച്ചടിയ്ക്കു കാരണം ഹിന്ദുത്വരാഷ്ട്രീയം തള്ളിക്കളഞ്ഞതല്ല - അണ്ണാമലൈ

തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ പ്രധാന പാര്‍ട്ടികളിലൊന്നായ എ.ഐ.എ.ഡി.എം.കെയുമായുള്ള ബന്ധം നിലനിര്‍ത്തിയിരുന്നെങ്കില്‍ ബി.ജെ.പിക്ക് കൂടുതല്‍ സീറ്റുകള്‍ നേടാനായേനെയുന്നുള്ള വാദവും അണ്ണമലൈ തള്ളിക്കളഞ്ഞു.

author-image
Vishnupriya
New Update
ana

കെ. അണ്ണമലൈ.

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ: ജനങ്ങള്‍ ഹിന്ദുത്വരാഷ്ടീയത്തെ തള്ളിക്കളഞ്ഞതല്ല തമിഴ്നാട്ടിൽ ബി.ജെ.പിയുടെ മോശം പ്രകടനത്തിനു കാരണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായിരുന്ന കെ. അണ്ണമലൈ. 1,18068 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പിയുടെ കോയമ്പത്തൂര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കെ. അണ്ണമലൈയെ ഡി.എം.കെയുടെ ഗണപതി രാജ്കുമാര്‍ പരാജയപ്പെടുത്തിയത്.

തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ പ്രധാന പാര്‍ട്ടികളിലൊന്നായ എ.ഐ.എ.ഡി.എം.കെയുമായുള്ള ബന്ധം നിലനിര്‍ത്തിയിരുന്നെങ്കില്‍ ബി.ജെ.പിക്ക് കൂടുതല്‍ സീറ്റുകള്‍ നേടാനായേനെയുന്നുള്ള വാദവും അണ്ണമലൈ തള്ളിക്കളഞ്ഞു. എ.ഐ.എ.ഡി.എം.കെ.യുമായുള്ള സഖ്യം മുന്‍ കാലങ്ങളില്‍ ഫലം കണ്ടില്ലെന്നും അതിനാല്‍ ഒരു തിരിച്ചുപോക്കിന്‍റെ ആവശ്യമില്ലെന്നും അണ്ണാമലൈ പറഞ്ഞു.

2019 ലോകസ്ഭാ തിരഞ്ഞെടുപ്പിലും 2021 നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാൻ സാധിക്കാതെ വന്നതോടെ ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ നിന്ന് എ.ഐ.എ.ഡി.എം.കെയ്ക്ക് പിന്മാറുകയായിരുന്നു. പാര്‍ട്ടി നേതാക്കളായ ജെ.ജയലളിതയ്ക്കും അണ്ണാദുരൈയ്ക്കും എതിരേ രൂക്ഷമായി വിമർശനമുന്നയിച്ച അണ്ണാമലൈ, ഈ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെയുമായി സഖ്യത്തിനില്ലെന്ന് നിലപാടെടുത്തിരുന്നു.

tamilnadu bjp candidate annamalai