തിരഞ്ഞെടുപ്പ് ചൂടിൽ രാജ്യ തലസ്ഥാനം;  കെജ്‌രിവാളിന്റെ അധ്യക്ഷതയിൽ എംഎൽഎമാരുടെ യോഗം ഇന്ന്

സിവിൽ ലെയ്ൻസിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടക്കുന്ന യോഗത്തിൽ മുതിർന്ന നേതാക്കൾ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും.

author-image
Vishnupriya
Updated On
New Update
aravind 2

അരവിന്ദ് കേജ‍്‍രിവാൾ

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി:മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാളിന്റെ അധ്യക്ഷതയിൽ എഎ‌പി എംഎൽഎമാരുടെ യോഗം ഇന്നു നടക്കും. സിവിൽ ലെയ്ൻസിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടക്കുന്ന യോഗത്തിൽ മുതിർന്ന നേതാക്കൾ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും.

മദ്യനയ അഴിമതിക്കേസിൽ കേജ‍്‍രിവാളിനു ജാമ്യം ലഭിച്ചതോടെ വൻ ആവേശത്തിലാണ് എഎപി നേതാക്കളും പ്രവർത്തകരും. ജയിലിൽനിന്നു പുറത്തിറങ്ങിയശേഷം കേജ‍്‍രിവാൾ നടത്തിയ റോഡ് ഷോ നഗര വീഥികകാലിൽ കോളിളക്കം ഉണ്ടാക്കി.  പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും എഎപിയുടെ പ്രചാരണത്തിൽ സജീവമായി രംഗത്തുണ്ട്. പഞ്ചാബിൽ ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുന്നത് അവസാന ഘട്ടത്തിലായതിനാൽ ഭഗവന്ത് മാൻ വിവിധ സ്ഥലങ്ങളിൽ പ്രചാരണത്തിന് എത്തുന്നുണ്ട്. കേജ‍്‍രിവാളിനെ കടന്നാക്രമിച്ചുള്ള രാഷ്ട്രീയ സമീപനമാകും വരുംദിനങ്ങളിൽ ബിജെപി സ്വീകരിക്കുകയെന്ന സൂചനയാണ് നേതാക്കളുടെ പ്രതികരണങ്ങളിൽനിന്നു വ്യക്തമാകുന്നത്.

aravind kejriwal news aam admi party