ജമ്മുകശ്മീരിൽ പത്ത് വർഷത്തിന് ശേഷം തിരഞ്ഞെടുപ്പ്

ജമ്മു കശ്മീരിൽ പത്ത് വർഷത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കുടിയേറിയവർക്ക് ഉൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും വോട്ട് രേഖപ്പെടുത്താം. ബാലറ്റ് പേപ്പറിലൂടെയാവും തിരഞ്ഞെടുപ്പ്

author-image
Anagha Rajeev
New Update
JK
Listen to this article
0.75x1x1.5x
00:00/ 00:00

ജമ്മുകശ്മീർ -ഹരിയാന തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ജമ്മുകശ്മീരിൽ മൂന്ന് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ രാജീവ് കുമാർ അറിയിച്ചു. സെപ്റ്റംബർ 18ന് ആണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം സെപ്റ്റംബർ 25നും മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനും നടക്കും.

ജമ്മു കശ്മീരിൽ പത്ത് വർഷത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കുടിയേറിയവർക്ക് ഉൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും വോട്ട് രേഖപ്പെടുത്താം. ബാലറ്റ് പേപ്പറിലൂടെയാവും തിരഞ്ഞെടുപ്പ്. 

ഹരിയാന സർക്കാരിന്റെ കാലാവധി നവംബർ മൂന്നിനാണ് അവസാനിക്കുന്നത്. 2014ന് ശേഷം തിരഞ്ഞെടുപ്പ് നടക്കാത്ത ജമ്മു-കാശ്മീരിൽ സെപ്റ്റംബർ 30നകം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ജമ്മുകാശ്മീരിലും ഹരിയാനയിലും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ രാജീവ് കുമാർ അറിയിച്ചു.

election jammu and kashmir