ഏഴാം ഘട്ട വോട്ടെടുപ്പിൽ ക്രമക്കേടെന്ന് ആരോപണം; ഡയമണ്ട് ഹാർബറിൽ റീ പോളിങ് ആവശ്യപ്പെട്ട് ബിജെപി

ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുമ്പോൾ പാർട്ടിയുടെ ബൂത്ത് ഏജൻ്റുമാരെ പോളിങ് സ്റ്റേഷനുകളിൽനിന്ന് ബലമായി നീക്കംചെയ്തതായും സിസിടിവി ക്യാമറകൾ പോളിങ് ഏരിയയിൽ നിന്ന് മാറിയാണ് ഉണ്ടായിരുന്നതെന്നും ബിജെപി ആരോപിച്ചു

author-image
Vishnupriya
New Update
pol

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബറിൽ ക്രമക്കേടുകൾ ഉണ്ടെന്നാരോപിച്ച് റീ പോളിങ് ആവശ്യപ്പെട്ട് ബിജെപി. ഏഴാം ഘട്ടത്തിൽ നടന്ന വോട്ടെടുപ്പിലാണ് ക്രമക്കേടുകൾ നടന്നെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് ശിശിർ ബജോറിയ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർക്ക് റീ പോളിങ് ആവശ്യപ്പെട്ട് കത്തയച്ചത്.

ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുമ്പോൾ പാർട്ടിയുടെ ബൂത്ത് ഏജൻ്റുമാരെ പോളിങ് സ്റ്റേഷനുകളിൽനിന്ന് ബലമായി നീക്കംചെയ്തതായും സിസിടിവി ക്യാമറകൾ പോളിങ് ഏരിയയിൽ നിന്ന് മാറിയാണ് ഉണ്ടായിരുന്നതെന്നും ബിജെപി ആരോപിച്ചു. ബഡ്ജ് , ഫാൽട്ട, മഹേഷ്തല, ഡയമണ്ട് ഹാർബർ, ബിഷുൻപുർ, സത്ഗാചിയ, മെടിയാബ്രൂജ് ഉൾപ്പെടെയുള്ള ബൂത്തുകളിൽ റീപോളിങ് നടത്തണമെന്നാണ് ബിജെപി ആവശ്യം.

തൃണമൂൽ കോൺ​ഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി തുടർച്ചയായി മൂന്നാം തവണയും ജനവിധിതേടുന്ന മണ്ഡലമാണ് ഡയമണ്ട് ഹാർബർ. അഭിജിത് ദാസാണ് ബിജെപി സ്ഥാനാർഥി. 73.79 ശതമാനം പോളിങാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്.

diamond harbour BJP