ഇലക്ട്രിക് വാഹന ഷോറൂമില്‍ തീപ്പിടിത്തം; ജീവനക്കാരി വെന്തുമരിച്ചു

ബംഗളുരു രാജാജി നഗറില്‍ രാജ്കുമാര്‍ റോഡിലെ നവരംഗ് ബാര്‍ ജംക്ഷനിലെ കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. ഷോറൂമിലെ റിസപ്ഷനിസ്റ്റ് ആയാണ് പ്രിയ ജോലിചെയ്തിരുന്നത്.

author-image
Prana
New Update
ev showroom fire

വടക്കന്‍ ബെംഗളൂരുവിലെ ഇലക്ട്രിക് വാഹന ഷോറൂമിലുണ്ടായ തീപ്പിടിത്തത്തില്‍ ജീവനക്കാരി വെന്തുമരിച്ചു. പ്രിയ എന്ന ഇരുപതുകാരി ജീവനക്കാരിയാണ് മരിച്ചത്. ബംഗളുരു രാജാജി നഗറില്‍ രാജ്കുമാര്‍ റോഡിലെ നവരംഗ് ബാര്‍ ജംക്ഷനിലെ കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. ഷോറൂമിലെ റിസപ്ഷനിസ്റ്റ് ആയാണ് പ്രിയ ജോലിചെയ്തിരുന്നത്. തീ ആളിപ്പടര്‍ന്നപ്പോള്‍ മറ്റു ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടെങ്കിലും പ്രിയയ്ക്ക് രക്ഷപ്പെടാനായില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. മൂന്ന് ഫയര്‍ സര്‍വീസ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.
പ്രിയയുടെ മൃതദേഹം അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

electric vehicle bangalore fire new showroom death