ഛത്തീസ്ഗഡ് : മൊഹല,മാന്‍പൂര്‍,അംബഗഡ്, ചൗക്ലി തുടങ്ങിയ ജില്ലകളിലെ , എത്തിപ്പെടാന്‍ കഴിയാത്ത പര്‍വതങ്ങള്‍ക്കും വനങ്ങള്‍ക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന പതിനേഴു ഗ്രാമങ്ങള്‍ക്ക് ആദ്യമായി വൈദ്യുതി ലഭിച്ചു. മുഖ്യമന്ത്രി മജ്രതോല വിദ്യുതീകരണ്‍ യോജനപ്രകാരം 3 കോടി ചെലവിലാണ് പദ്ധതി നടപ്പാക്കിയത്.ഏകദേശം അഞ്ഞൂറ്റി നാല്‍പ്പത് കുടുംബങ്ങള്‍ക്കാണ് വൈദ്യുതി ലഭിക്കുക.ദുഷ്‌കരമായ ഭൂപ്രകൃതി കാരണവും നക്‌സലേറ്റ് ഭീഷണികാരണവും ഈ പ്രദേശങ്ങളില്‍ എത്തിച്ചേരുന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്ന് പ്രസ്താവനയില്‍ പറയുന്നു,കൂടാതെ ഗ്രിഡ് വഴി വൈദ്യുതി വിതരണം ചെയ്യുന്നത് ഒരു ദൗത്യമായിരുന്നെന്നും പ്രസ്താവനയില്‍ പറയുന്നു. ഗ്രാമങ്ങളില്‍ ബള്‍ബുകള്‍ പ്രകാശിപ്പിക്കാന്‍ സൗരോര്‍ജ്ജം ലഭ്യമായിരുന്നു എന്നാല്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ പ്രശനങ്ങള്‍ നേരിടേണ്ടിവന്നു,പല ഗ്രാമങ്ങളിലും സോളാര്‍ പാനലുകള്‍ മോഷ്ടിക്കപ്പെട്ടു എന്നും അധികൃതര്‍ അറിയിച്ചു.കടുല്‍ജോര, കട്ടപ്പര്‍, ബോദ്ര, സാംബല്‍പൂര്‍, ഗട്ടേഗഹാന്‍, പുഗ്ഡ, അമകോഡോ, പെറ്റെമെറ്റ, തടേകാസ, കുണ്ടല്‍ക്കല്‍, റൈമാന്‍ഹോര, നൈന്‍ഗുഡ, മെറ്റടോഡ്‌കെ, കൊഹ്കതോള, എഡാസ്‌മെറ്റ, കുഞ്ചകന്‍ഹാര്‍ എന്നീ ഗ്രാമങ്ങളില്‍ അടുത്തിടെ വൈദ്യുതി ഗ്രിഡുമായി ബന്ധിപ്പിച്ചു.ഈ 17 ഗ്രാമങ്ങളിലെ 540 കുടുംബങ്ങളില്‍ 275 കുടുംബങ്ങള്‍ക്ക് ഇതുവരെ വൈദ്യുതി കണക്ഷന്‍ ലഭിച്ചത്, ശേഷിക്കുന്ന വീടുകളിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട് . പദ്ധതിയുടെ ഭാഗമായി ടാറ്റെകാസയില്‍ 25 കെവിഎ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചു.ഇതിനായി 45 കിലോമീറ്റര്‍ നീളമുളള 11 കെവി ലൈനും 87 ലോ-പ്രഷര്‍ തൂണുകളും 17 ട്രാന്‍സ്‌ഫോമറുകളും സ്ഥാപിച്ചിട്ടുണ്ടെന്നും സംസ്ഥാന വൈദ്യുതി കമ്പനി ഉദ്യോഗസ്ഥന്‍ പറഞ്ഞു.വനം വകുപ്പില്‍നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കേറ്റ് നേടുന്നതിനും 11 കെവി ലൈന്‍ സ്ഥാപിക്കുന്നതനുളള ഉപകരണങ്ങള്‍ ഈ വിദൂര ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകുന്നതും വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.