മസ്‌കിന്റെ ഗ്രോക് 3 എഐ നാളെ പുറത്തിറങ്ങും

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനി എക്‌സ്എഐയുടെ ചാറ്റ്‌ബോട്ടായ 'ഗ്രോക് 3' നാളെ (ഇന്ത്യന്‍ സമയം) രാവിലെ 9.30ന് പുറത്തിറക്കും.

author-image
Athira Kalarikkal
New Update
grok 3

Representational Image

ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനി എക്‌സ്എഐയുടെ ചാറ്റ്‌ബോട്ടായ 'ഗ്രോക് 3' നാളെ (ഇന്ത്യന്‍ സമയം) രാവിലെ 9.30ന് പുറത്തിറക്കും. ഭൂമിയിലെ ഏറ്റവും സ്മാര്‍ട്ടായ എഐ എന്നാണു ഗ്രോക് 3ക്ക് മസ്‌ക് നല്‍കിയിരിക്കുന്ന വിശേഷണം. ജനറേറ്റീവ് എഐ രംഗത്തെ പ്ലാറ്റ്‌ഫോമായ ചാറ്റ്ജിപിടിക്കൊരു വെല്ലുവിളി എന്ന നിലയിലാണു ഗ്രോക് 3 എത്തുക. നിലവിലുള്ള എല്ലാ എഐ പ്ലാറ്റ്‌ഫോമുകളെയും പിന്തള്ളുന്ന പ്രകടനമായിരിക്കും ഗ്രോക് 3 നടത്തുക എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

ഡിജിറ്റല്‍ വിവരങ്ങള്‍ അഥവാ ഡേറ്റ ഉപയോഗിച്ചാണ് എഐ പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു കുട്ടി ചുറ്റുമുള്ള കാര്യങ്ങള്‍ മനസ്സിലാക്കി വളരുന്നതുപോലെ ഡേറ്റ പഠിച്ചും വിലയിരുത്തിയുമാണ് എഐയും വികാസം തേടുന്നത്. വരുത്തുന്ന തെറ്റുകള്‍ ഡേറ്റ നോക്കി വീണ്ടും വീണ്ടും പരിഹരിക്കുന്ന സവിശേഷത ഗ്രോക് 3 പുലര്‍ത്തുന്നുണ്ടെന്നാണു കമ്പനിയുടെ വാദം. 

ai elone musk grok-3