തമിഴ്‌നാട്ടിൽ 56,766 പേർക്ക് തൊഴിൽ: 36,000 കോടിയുടെ നിക്ഷേപം കൂട്ടി

തയ്‌വാനിലെ പെയ്ഹായ് ഗ്രൂപ്പ് മധുരയിൽ ചെരിപ്പ് നിർമ്മാണയൂണിറ്റ് സ്ഥാപിക്കും. കപ്പൽ നിർമ്മാണ ഘടകങ്ങൾ നിർമിക്കാനുള്ള ധാരണാപത്രം ഹ്യൂണ്ടാൽ കമ്പനി കൈമാറി.

author-image
Devina
New Update
stalinnnnnn

ചെന്നൈ: തമിഴ്‌നാട്ടിൽ 36,660.35 കോടി രൂപയുടെ വൻ നിക്ഷേപപദ്ധതികൾ കൂടിവരുന്നു.

മധുരയിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിൽ നടന്ന നിക്ഷേപക സംഗമത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ഉൾപ്പെടെ വിവിധ കമ്പനികൾ 91 ധാരണപത്രങ്ങളിൽ ഒപ്പിട്ടു.

പുതിയ പദ്ധതികളിലൂടെ 56,766 പേർക്ക് ജോലി ലഭിക്കും.

തെക്കൻ ജില്ലകളിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ജൈവ ഊർജ്ജ മേഖലയിൽ 11,000 കോടി രൂപ നിക്ഷേപിക്കും.

തയ്‌വാനിലെ പെയ്ഹായ് ഗ്രൂപ്പ് മധുരയിൽ ചെരിപ്പ് നിർമ്മാണയൂണിറ്റ് സ്ഥാപിക്കും. കപ്പൽ നിർമ്മാണ ഘടകങ്ങൾ നിർമിക്കാനുള്ള ധാരണാപത്രം ഹ്യൂണ്ടാൽ കമ്പനി കൈമാറി.

തേനിയിൽ ഇലക്‌ട്രോണിക് അക്‌സസറിഉൽപാദനത്തിനായി എസ്എഫ്ഒ  ടെക്‌നോളജീസാണ് ഫാക്ടറി സ്ഥാപിക്കുന്നത്.