കത്വയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

വൈകീട്ട് ഗ്രാമത്തിലൂടെ പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരര്‍ ഗ്രനേഡ് ഏറിയുകയും വെടിയുതിര്‍ക്കുകയും ചെയ്തു. സൈന്യം തിരിച്ചടിച്ചു

author-image
Prana
New Update
army
Listen to this article
0.75x 1x 1.5x
00:00 / 00:00

 
 ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരരും സൈന്യവും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ വീരമൃത്യു വരിച്ചതായി സൈന്യം വെളിപ്പെടുത്തി.നാല് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഏറ്റുമുട്ടല്‍ തുടരുകയാണ്. കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്. വൈകീട്ട് ഗ്രാമത്തിലൂടെ പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരര്‍ ഗ്രനേഡ് ഏറിയുകയും വെടിയുതിര്‍ക്കുകയും ചെയ്തു. സൈന്യം തിരിച്ചടിച്ചു. മേഖലയിലേക്ക് കൂടുതല്‍ സൈനികരെത്തി. കഴിഞ്ഞ ദിവസം രജൗരി, കുല്‍ഗാം മേഖലകളില്‍ ഭീകരാക്രമണം നടന്നിരുന്നു. രണ്ടിടങ്ങളിലായി രണ്ട് സൈനികര്‍ വീരമൃത്യു വരിക്കുകയും ആറ് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു.