/kalakaumudi/media/media_files/2025/08/02/terror-attack-2025-08-02-10-06-03.jpg)
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ച് സൈന്യം.വെള്ളിയാഴ്ച ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യ വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ സേന അഖലിലെ വനമേഖലയില്‍ തിരച്ചില്‍ ആരംഭിച്ചു. ഭീകരര്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് തിരച്ചില്‍ ഏറ്റുമുട്ടലായി മാറുകയായിരുന്നു.ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ ആക്രമണം നടത്തിയ മൂന്ന് ഭീകരരെ ശ്രീനഗറിന് സമീപം 'ഓപ്പറേഷന്‍ മഹാദേവ്' എന്ന പേരില്‍ സുരക്ഷാ സേന വധിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ഏറ്റുമുട്ടല്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
