/kalakaumudi/media/media_files/2025/08/09/jammu-kulgam-2025-08-09-12-17-15.jpg)
ജമ്മു : കുല്‍ഗാമില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു.ലാന്‍സ് നായിക് പ്രിത്പാല്‍ സിങ്, ഹര്‍മിന്ദര്‍ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്.സൈനികരുടെ ധീരത എന്നും പ്രചോദനമായിരിക്കുമെന്നും, കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും സൈന്യം പറഞ്ഞു.ഓപ്പറേഷന്‍ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി.9 ദിവസമായി സൈന്യം മേഖലയില്‍ ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. ഓപ്പറേഷന്‍ ആരംഭിച്ചശേഷം 11 സൈനികര്‍ക്കു പരിക്കേറ്റു.
ഓഗസ്റ്റ് ഒന്നിന് ഓപ്പറേഷന്‍ 'അഖാല്‍' ആരംഭിച്ചശേഷം രണ്ട് ഭീകരവാദികളെ സൈന്യം വധിച്ചിരുന്നു.ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് സൈന്യം മേഖലയില്‍ തിരച്ചില്‍ നടത്തുകയാണ്.