നേപ്പാള്‍ വിറപ്പിച്ചു, ഇംഗ്ലണ്ടിന് നാലു റണ്‍സ് ജയം!

പേസര്‍ സാം കറനാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. ദുര്‍ബലരായ നേപ്പാളിനു മുന്‍പില്‍ ഇംഗ്ലണ്ടിന്റെ ബൗളര്‍മാര്‍ വിയര്‍ത്തു

author-image
Rajesh T L
New Update
t20

മുംബൈ: ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ച് നേപ്പാള്‍. ഒടുവില്‍ കഷ്ടിച്ച് വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാള്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എടുത്തു. അവസാന ഓവറില്‍ 10 റണ്‍സാണ് ജയിക്കാന്‍ നേപ്പാളിന് വേണ്ടിയിരുന്നത്. എന്നാല്‍, അഞ്ചു റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. അതോടെ ഇംഗ്ലണ്ട് വിജയം നേടി.

പേസര്‍ സാം കറനാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. ദുര്‍ബലരായ നേപ്പാളിനു മുന്‍പില്‍ ഇംഗ്ലണ്ടിന്റെ ബൗളര്‍മാര്‍ വിയര്‍ത്തു. അട്ടിമറി വിജയത്തിനടുത്ത് എത്തിയ നേപ്പാളിനെതിരെ ഭാഗ്യത്തിവന്റെ ബലത്തില്‍ മാത്രമാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. 


 

twenty20 t20 cricket