/kalakaumudi/media/media_files/2025/06/28/esic-logo-2025-06-28-16-25-25.png)
ന്യൂഡല്‍ഹി : എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇഎ സ്‌ഐ) അംഗങ്ങള്‍ക്ക് പരമ്പരാഗത ചികിത്സയ്ക്കും ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിധത്തില്‍ പുതുക്കിയ ആയുഷ് നയത്തിന് അംഗീകാരം.ഷിംലയില്‍ ചേര്‍ന്ന ഇഎസ്‌ഐ കോര്‍പറേഷന്‍ യോഗത്തിലാണ് തീരുമാനം. ഇതിലൂടെ ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി,യോഗ ചികിത്സകള്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കും. ഇഎസ്‌ഐ ആശുപത്രികളില്‍ യോഗ തെറപ്പിസ്റ്റുമാര്‍, പഞ്ചകര്‍മ ടെക്‌നീഷ്യന്മാര്‍ എന്നിവരെ നിയമിക്കു ന്നതിനും അംഗീകാരം നല്‍കി. തൊഴിലുടമകളുടെയും ജീവനക്കാരുടെയും റജിസ്‌ട്രേഷന്‍ പ്രോത്സാഹിപ്പിക്കാന്‍ സ്‌കീം, തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി തൊഴിലുടമകള്‍ക്കായി ആംനസ്റ്റി സ്‌കീം, തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു വര്‍ഷത്തിനു ശേഷവും അപേക്ഷകള്‍സമര്‍പ്പിക്കാന്‍ അനുമതി നല്‍കുന്ന വിധത്തില്‍ രാജീവ് ഗാന്ധി ശ്രമിക് കല്യാണ്‍ യോജന ഭേദഗതി, ഇഎസ്‌ഐ ആശുപത്രികള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ചാരിറ്റബിള്‍ ആശുപത്രികളുമായി സഹകരിച്ച് ചികിത്സ ലഭ്യമാക്കാനുള്ള പദ്ധതി എന്നിവയ്ക്കും യോഗം അംഗീകാരം നല്‍കി. അതേസമയം, ഇഎസ്‌ഐ പദ്ധതിയില്‍ അംഗമാകാനുള്ള ശമ്പള പരിധി 21,000 രൂപയില്‍ നിന്ന് ഉയര്‍ത്തണമെന്ന ആവശ്യം പരിഗണിച്ചില്ല.