/kalakaumudi/media/media_files/2z1pEdOyjFPfGipAWdXt.png)
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വാണിജ്യ-വ്യാപാര ചര്‍ച്ചകളാണ് ഇന്ന് ഡല്‍ഹിയില്‍ നടന്നത് യൂറോപ്യന്‍ യൂണിയനെ പ്രതിനിധാനം ചെയ്ത് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെനും ഇന്ത്യക്കുവേണ്ടി കേന്ദ്രമന്ത്രിമാരായ എസ്. ജയശങ്കര്‍ പീയൂഷ് ഗോയല്‍, അശ്വിനി വൈഷ്ണവ് എന്നിവരും പങ്കെടുത്തു. ഉച്ചയ്ക്ക് 12-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉര്‍സുല വോണ്‍ ഡെര്‍ ലെ കൂടിക്കാഴ്ചയും നടത്തി.വാണിജ്യ-വ്യാപാര ഇടപാടുകള്‍, നിക്ഷേപം എന്നിവയായിരുന്നു പ്രധാന അജന്‍ഡ.കയറ്റുമതി-ഇറക്കുമതി ഉത്പന്നങ്ങളില്‍ തീരുവ ക്രമീകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകളില്‍ തീരുമാനമായെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് വാണിജ്യ-വ്യാപാര കരാര്‍ ഈ വര്‍ഷം തന്നെയെന്ന യൂറോപ്യന്‍ കമ്മീഷന്‍ മേധാവിയുടെ പ്രസ്താവനയും വന്നിരിക്കുന്നത്. മാര്‍ച്ചില്‍ രണ്ടാം ഘ്ട്ട ചര്‍ച്ചകള്‍ നടക്കുമെന്നാണ് വിവരം. ഇതിന് ശേഷമായിരിക്കും കരാര്‍ പ്രാബല്യത്തില്‍ വരിക. സാങ്കേതികവിദ്യ, നിര്‍മിതബുദ്ധി, സെമി കണ്ടക്ടര്‍, 6 ജി, ഡിജിറ്റല്‍ സാങ്കേതിക വിദ്യ, ഗ്രീന്‍ ഹൈഡ്രജന്‍, എന്നിവയില്‍ ധാരണയായിട്ടുണ്ട. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ ഇന്ത്യന്‍ പ്രൊഫഷണലുകളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള വിസ ഇടപാടുകളും ചര്‍ച്ചയായി,. വിസ്‌കി, വൈന്‍, കാറുകള്‍ തുടങ്ങിയവയുടെ ഇറക്കുമതിക്ക് കുറഞ്ഞ തീരുവയാക്കണമെന്ന ആവശ്യം യൂറോപ്യന്‍ യൂണിയന്‍ ഉന്നയിച്ചിട്ടുണ്ട്.