പാക്കിസ്ഥാനിലെ ഓരോ സ്ഥലങ്ങളും ബ്രഹ്മോസിന്റെ റേഞ്ചിനുള്ളില്‍: രാജ്നാഥ് സിങ്

ഉത്തര്‍പ്രദേശിലെ ബ്രഹ്മോസ് യൂണിറ്റില്‍ നിര്‍മിച്ച മിസൈലുകള്‍ ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ട് സംസാരിക്കുകായിരുന്നു പ്രതിരോധ മന്ത്രി. ഇന്ത്യയുടെ സൈനിക ശക്തിവിജയം നമുക്കൊരു ശീലമായി മാറി.

author-image
Biju
New Update
rajnath singh

ന്യുഡല്‍ഹി:ഓപ്പറേഷന്‍ സിന്ദൂര്‍ കേവലം ട്രെയിലര്‍ മാത്രമാണെന്നും ബ്രഹ്മോസില്‍ നിന്ന് രക്ഷപ്പെടാന്‍ പാക്കിസ്ഥാന് കഴിയില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ് പറഞ്ഞു. ബ്രഹ്മോസിന്റെ റേഞ്ചിനുള്ളിലാണ് പാക്കിസ്ഥാനിലെ ഓരോ സ്ഥലങ്ങളും. രാജ്യത്തിന്റെ വിശ്വാസം കാത്ത മിസൈലിലാണ് ബ്രഹ്മോസെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബ്രഹ്മോസ് യൂണിറ്റില്‍ നിര്‍മിച്ച മിസൈലുകള്‍ ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ട് സംസാരിക്കുകായിരുന്നു പ്രതിരോധ മന്ത്രി. ഇന്ത്യയുടെ സൈനിക ശക്തിവിജയം നമുക്കൊരു ശീലമായി മാറി. പ്രതിരോധ മന്ത്രിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്നാണ മിലൈസുകളുടെ ഫ്ളാഗ് ഓഫ് നിര്‍വ്വഹിച്ചത്. 

കരയില്‍ നിന്നും വിമാനങ്ങളില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും വിക്ഷേപിക്കാവുന്ന ഒരു സൂപ്പര്‍ സോണിക്ക് ക്രൂയിസ് മിസൈല്‍ ആണ് ബ്രഹ്മോസ്. ഇന്ത്യയും റഷ്യയും സംയുക്തമായാണ് ഇത് രൂപകല്‍പ്പന ചെയ്തത്. റഷ്യയുടെ പി-800 ക്രൂയിസ് മിസൈലിനെ ആധാരമാക്കിയാണ് ബ്രഹ്മോസ് നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യയുടെ ബ്രഹ്മപുത്ര നദിയുടെയും റഷ്യയുടെ മോസ്‌കോ നദിയുടെയും ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് ഈ മിസൈലുകള്‍ക്ക് ബ്രഹ്മോസ് എന്ന് പേര് നല്‍കിയത്. 

ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഏറിയ ക്രൂയിസ് മിസൈലുകളുടെ പട്ടികയിലാണ് ബ്രഹ്മോസുള്ളത്. കര-കടല്‍-ആകാശം തുടങ്ങി എവിടെ നിന്നും വിക്ഷേപിക്കാവുന്ന തരത്തിലാണ് ഇവ രൂപകല്‍പ്പന ചെയ്തത്. ഇതിന്റെ തന്നെ ഹൈപ്പര്‍ സോണിക് വിഭാഗത്തിലുള്ള ബ്രഹ്മോസ് -2 ഇന്ത്യ വികസിപ്പിച്ചുവരികയാണ്.

Defence Minister Rajnath Singh