മണിപ്പൂരില്‍ ബോംബേറില്‍ മുന്‍ എം എല്‍ എയുടെ ഭാര്യ കൊല്ലപ്പെട്ടു

സൈകുലില്‍ നിന്ന് രണ്ടു തവണ പാര്‍ലിമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് യാംതോങ്. 2012ലും 2017ലുമായിരുന്നു ഇത്. രണ്ട് തവണയും കോണ്‍ഗ്രസ്സ് ടിക്കറ്റിലായിരുന്നു മത്സരിച്ചത്.

author-image
Prana
New Update
Manipur
Listen to this article
0.75x1x1.5x
00:00/ 00:00

മണിപ്പൂരില്‍ വീണ്ടും അക്രമം. ബോംബേറില്‍ സൈകുല്‍ മുന്‍ എം എല്‍ എ. യാംതോങ് ഹാവോകിപിന്റെ ഭാര്യ ചാരുബാല ഹാവോകിപ് (59) കൊല്ലപ്പെട്ടു. ഇവരുടെ കാങ്‌പോക്പിയിലെ വസതിക്കു നേരെ അക്രമികള്‍ ബോംബെറിയുകയായിരുന്നു.യാംതോങ് ഹാവോകിപും മകളും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മെയ്തി സമുദായാംഗമാണ് കൊല്ലപ്പെട്ട ചാരുബാല.

സൈകുലില്‍ നിന്ന് രണ്ടു തവണ പാര്‍ലിമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് യാംതോങ്. 2012ലും 2017ലുമായിരുന്നു ഇത്. രണ്ട് തവണയും കോണ്‍ഗ്രസ്സ് ടിക്കറ്റിലായിരുന്നു മത്സരിച്ചത്. എന്നാല്‍, 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അദ്ദേഹം ബി ജെ പിയിലേക്കു ചേക്കേറി.

manipur conflict manipur manipur attack