കണക്കുകള്‍ നിരത്തി കെ.വി തോമസ്; ജി സുധാകരന് മറുപടി

സുധാകരന്‍ പറഞ്ഞത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. തനിക്ക് മാസം 30 ലക്ഷം കിട്ടുന്നില്ല. ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി എന്ന നിലയില്‍ കിട്ടുന്നത് ഒരു ലക്ഷം രൂപയുടെ ഓണറേറിയമാണ്. താന്‍ അധ്യാപകര്‍ക്കും ജനപ്രതിനിധികള്‍ക്കും അനുവദിച്ച പെന്‍ഷന്‍ വാങ്ങുന്ന വ്യക്തിയാണ്.

author-image
Biju
New Update
ggy

ന്യൂഡല്‍ഹി: കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി  കെ വി തോമസിന് പ്രതിമാസം 30 ലക്ഷം രൂപയോളം കിട്ടുന്നുവെന്ന ജി സുധാകരന്റെ ആക്ഷേപം തള്ളി, കെ വി തോമസ് തന്നെ രംഗത്ത്. 

സുധാകരന്‍ പറഞ്ഞത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. തനിക്ക് മാസം 30 ലക്ഷം കിട്ടുന്നില്ല. ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി എന്ന നിലയില്‍ കിട്ടുന്നത് ഒരു ലക്ഷം രൂപയുടെ ഓണറേറിയമാണ്. താന്‍ അധ്യാപകര്‍ക്കും ജനപ്രതിനിധികള്‍ക്കും അനുവദിച്ച പെന്‍ഷന്‍ വാങ്ങുന്ന വ്യക്തിയാണ്.

മാസതോറും ലഭിക്കുന്നത് 1,25,000 രൂപ പെന്‍ഷനാണ്. ഡല്‍ഹിയിലെ പ്രതിനിധി എന്ന നിലയില്‍ ക്യാബിനെറ്റ് റാങ്കില്‍ ഒരു മന്ത്രിക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും തനിക്ക് ആവശ്യപ്പെടാമായിരുന്നു.അങ്ങനെ വന്നാല്‍ നിലവിലുള്ള എംപി, എംഎല്‍എ പെന്‍ഷന്‍ വേണ്ടെന്ന് വയ്‌ക്കേണ്ടി വരും. പ്രത്യേക പ്രതിനിധിയുടെ കാലയളവ് കഴിയുമ്പോള്‍ പെന്‍ഷന്‍ പുനസ്ഥാപിക്കുന്നത് എളുപ്പമല്ല. അതിനാലാണ് പ്രതിഫലം വേണ്ടെന്നു വച്ചതെന്നും കെ വി തോമസ് പറഞ്ഞു.

2023-24 കാലഘട്ടത്തിലെ തന്റെ  വിമാനയാത്ര ചെലവ് അഞ്ച് ലക്ഷത്തില്‍ താഴെ മാത്രമാണ്. തന്റെ അക്കൗണ്ട് ഹെഡില്‍ തന്നെയാണ് മറ്റു ഉദ്യോഗസ്ഥരുടെ യാത്രാ ചെലവും ഉള്‍പ്പെടുന്നത്. അതിനാലാണ് യാത്രാബത്ത 11 ലക്ഷമായി ഉയര്‍ന്നത്. പിണറായി വിജയന്റെ  കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ജി സുധാകരന് അയച്ച കത്തില്‍ കെ വി തോമസ് വ്യക്തമാക്കി.

g sudhakaran k v thomas