മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ബിജെപി സഖ്യമെന്ന് എക്‌സിറ്റ് പോള്‍

മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി നേതൃത്വം കൊടുക്കുന്ന സഖ്യങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കുമെന്ന് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.

author-image
Prana
New Update
election

മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി നേതൃത്വം കൊടുക്കുന്ന സഖ്യങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കുമെന്ന് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മഹാരാഷ്ട്രയില്‍ ബി.ജെ.പി ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ) എന്‍.സി.പി (അജിത് പവാര്‍) പാര്‍ട്ടികളുടെ മഹായുതി സഖ്യം നേരിയ മാര്‍ജിനില്‍ ഭരണം നിലനിര്‍ത്തിയേക്കുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത്. ഝാര്‍ഖണ്ഡില്‍ ഭരണകക്ഷിയായ ജെ.എം.എമ്മിനെ അട്ടിമറിച്ച് ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രവചനം. 
മഹാരാഷ്ട്രയില്‍ 288 അംഗ സഭയിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്.  ഝാര്‍ഖണ്ഡിലെ രണ്ടാംഘട്ടത്തില്‍ 38 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 528 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 23നാണ് രണ്ടിടത്തും വോട്ടെണ്ണല്‍.

വിവിധ ഏജന്‍സികളുടെ പ്രവചനം

മഹാരാഷ്ട്ര:

റിപ്പബ്ലിക് ടിവി- പി മാര്‍ക്
എന്‍.ഡി.എ 137-157
ഇന്ത്യ സഖ്യം 126-146
മറ്റുള്ളവര്‍ 2-8

മാട്രിസ്
എന്‍.ഡി.എ 150-170
ഇന്ത്യ സഖ്യം 110-130
മറ്റുള്ളവര്‍ 8-10

ഇലക്ടറല്‍ എഡ്ജ്
എന്‍.ഡി.എ 118
ഇന്ത്യ സഖ്യം 130
മറ്റുള്ളവര്‍ 20

ചാണക്യ സ്ട്രാറ്റജിസ്
എന്‍.ഡി.എ 152-160
ഇന്ത്യ സഖ്യം130-138
മറ്റുള്ളവര്‍ 6-8

പീപ്പിള്‍സ് പള്‍സ്
എന്‍.ഡി.എ 182
ഇന്ത്യ സഖ്യം 97
മറ്റുള്ളവര്‍ 9

ഝാര്‍ഖണ്ഡ്

മാട്രിസ്
എന്‍.ഡി.എ 42-47
ഇന്ത്യ സഖ്യം 25-30
മറ്റുള്ളവര്‍ 1-4

പീപ്പിള്‍സ് പള്‍സ്
എന്‍.ഡി.എ 44-51
ഇന്ത്യ സഖ്യം 25-37
മറ്റുള്ളവര്‍ 0

ചാണക്യ സ്ട്രാറ്റജിസ്
എന്‍.ഡി.എ 45-50
ഇന്ത്യ സഖ്യം 35-38
മറ്റുള്ളവര്‍ 3-5

ജെ.വി.സി
എന്‍.ഡി.എ 40-44
ഇന്ത്യ സഖ്യം 30-40
മറ്റുള്ളവര്‍ 1

 

maharashtra exit poll BJP Jharkhand assembly election