എക്‌സിറ്റ്‌പോള്‍ ഫലങ്ങൾ പിഴച്ചു; ചാനൽ ലൈവിൽ പൊട്ടിക്കരഞ്ഞ് ആക്‌സിസ് മൈ ഇന്ത്യ തലവന്‍ പ്രദീപ് ഗുപ്ത

ആക്‌സിസ് മൈ ഇന്ത്യ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ എന്‍.ഡി.എ മുന്നണിക്ക് 361-401 സീറ്റുകളാണ് പ്രവചിച്ചിരുന്നത്. ഇന്ത്യ മുന്നണി 131-166 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും ആക്‌സിസ് ഇന്ത്യ പ്രവചിച്ചിരുന്നു.

author-image
Vishnupriya
New Update
axi

ചാനൽ ലൈവിൽ പൊട്ടിക്കരയുന്ന പ്രദീപ് ഗുപ്ത

Listen to this article
0.75x 1x 1.5x
00:00 / 00:00

ഡൽഹി : എക്‌സിറ്റ്‌പോള്‍ ഫലം പിഴച്ചതിനെ തുടര്‍ന്ന് ആക്‌സിസ് മൈ ഇന്ത്യ തലവന്‍ പ്രദീപ് ഗുപ്ത ചാനല്‍ ലൈവിനിടെ പൊട്ടിക്കരഞ്ഞു. ഇത് വലിയ ട്രോളുകള്‍ക്ക് കാരണമായി. തന്റെ ഏജന്‍സി പുറത്തുവിട്ട ഫലം തെറ്റിയതിനെ തുടര്‍ന്നാണ് പ്രദീപ് ഗുപ്ത പൊട്ടിക്കരഞ്ഞത്. ലൈവിനിടെ ചാനല്‍ അവതാരകര്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. വീഡിയോ പെട്ടെന്നു തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ലൈവായി അവലോകനം ചെയ്യുന്ന ഇന്ത്യ ടുഡെ ചാനലിന്റെ പരിപാടിയ്ക്കിടെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആക്‌സിസ് മൈ ഇന്ത്യ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ എന്‍.ഡി.എ മുന്നണിക്ക് 361-401 സീറ്റുകളാണ് പ്രവചിച്ചിരുന്നത്. ഇന്ത്യ മുന്നണി 131-166 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും ആക്‌സിസ് ഇന്ത്യ പ്രവചിച്ചിരുന്നു. എന്നല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എന്‍.ഡി.എ 300 താഴെ സീറ്റുകളിലേക്ക് ഒതുങ്ങുകയും ഇന്ത്യ മുന്നണി മെച്ചപ്പെട്ട നേട്ടം സ്വന്തമാക്കുകയുമായിരുന്നു.

അതേസമയം, വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുന്‍പ് തങ്ങളുടെ ഫലം കൃത്യമാകുമെന്ന അമിത ആത്മവിശ്വാസവും ഗുപ്ത പ്രകടിപ്പിച്ചിരുന്നു. രണ്ട് ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പടെ 69 തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തങ്ങള്‍ പ്രവചിച്ചിട്ടുണ്ടെന്നും മിക്കവാറും എല്ലാ തവണയും അത് യാഥാര്‍ഥ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. പത്ത് വര്‍ഷത്തിലേറെയായി ഈ പണി ചെയ്യുന്നവരാണ് തങ്ങളെന്നും എക്‌സിറ്റ് പോളിനെ ചോദ്യം ചെയ്യുന്നവര്‍ ആക്‌സിസ് മൈ ഇന്ത്യയുടെ ചരിത്രം പരിശോധിക്കാന്‍ തയ്യാറാവണമെന്നുമായിരുന്നു ഗുപ്തയുടെ വെല്ലുവിളി. 

എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ആക്‌സിസ് മൈ ഇന്ത്യ ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ നടത്തിയ പ്രവചനങ്ങളെല്ലാം തെറ്റുകയായിരുന്നു. ഇതോടെയാണ് എല്ലാവരെയും ഞെട്ടിച്ച് പ്രദീപ് ഗുപ്ത പൊട്ടിക്കരഞ്ഞത്.

axis my india exit poll predictions