ഛത്തീസ്ഗഢില്‍ വെടിമരുന്ന് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു, ആറു പേര്‍ക്ക് പരിക്ക്

സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണെന്നും എസ് പി യുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രി വിജയ് ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു.

author-image
Vishnupriya
New Update
cha

പൊട്ടിത്തെറിയുടെ ദൃശ്യങ്ങൾ

ദില്ലി: ഛത്തീസ്ഗഢിലെ ബെമേത്രയിൽ വെടിമരുന്ന് ഫാക്ടറിയിൽ പൊട്ടിത്തെറി. ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്ക്. ബെമേത്രയിലെ പിർദ ഗ്രാമത്തിലെ ഫാക്ടറിയിലാണ് പൊട്ടിതെറി ഉണ്ടായത്. 

പരിക്കേറ്റവരെയെല്ലാം റായ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണെന്നും എസ് പി യുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രി വിജയ് ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു.

chhattisgarh explosion in ammunition