/kalakaumudi/media/media_files/2025/11/10/dd-2-2025-11-10-21-17-50.jpg)
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ മോഡലില്‍ രാജ്യതലസ്ഥാനമായഡല്‍ഹില്‍ വീണ്ടും ഭീകരാക്രമണം.രാത്രി പത്തരവരെ ലഭിച്ച ഔദ്യോഗിക വിവരം പ്രകാരം 13 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
. ഇന്ന് വൈകിട്ട് 6.55നായിരുന്നു സ്‌ഫോടനം നടന്നത്.
നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്‌ഫോടനം ഉണ്ടായത്. നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ ഗേറ്റിന്റെ അടുത്തായാണ് സ്‌ഫോടനം ഉണ്ടായത്. രണ്ടു കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് സൂചന. സംഭവത്തെ തുടര്‍ന്ന് ദില്ലിയില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. അയല്‍സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതീവ സുരക്ഷാ മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. ആദ്യം സിഎന്‍ജി വാഹനം പൊട്ടിത്തെറിച്ചതായാണ് നിഗമനത്തിലെത്തിയത്. എന്നാല്‍, പിന്നീട് ആക്രമണം ആണോയെന്ന സംശയത്തിലാണ് അധികൃതര്‍. 30ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണ്. അഞ്ച് ഫയര്‍ എന്‍ജിനുകള്‍ എത്തിച്ചേര്‍ന്നാണ് തീയണച്ചത്. ദില്ലി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലും എന്‍എസ്ജി ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. സ്‌ഫോടനം നടന്നയിടത്ത് ഒരു മൃതദേഹം ചിന്നിച്ചിതറിക്കിടക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. സ്‌ഫോടനത്തിന് പിന്നില്‍ എന്താണ് കാരണമെന്ന് വ്യക്തമല്ല. അട്ടിമറിയുണ്ടോ എന്ന സംശയമാണ് പൊലീസ് പരിശോധിക്കുന്നത്.
- Nov 10, 2025 22:49 IST
കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷാ സ്‌ഫോനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നു
/fit-in/580x348/filters:format(webp)/kalakaumudi/media/media_files/2025/11/10/dd-6-2025-11-10-22-49-20.jpg)
- Nov 10, 2025 21:27 IST
ജെയ്‌ഷെ ഭീകരരുടെ 2500 കിലോ സ്‌ഫോടകവസ്തുക്കള്‍ ഇന്ന് ഫരീദാബാദില്‍ പിടിച്ചു
ന്യൂഡല്‍ഹി : ജെയ്‌ഷെ മുഹമ്മദ്, അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് എന്നീ സംഘടനകളുടെ ഒരു ഭീകര മൊഡ്യൂള്‍ തകര്‍ത്ത അന്വേഷണത്തിന്റെ ഒടുവിലായി മറ്റൊരു വന്‍ സ്ഫോടക ശേഖരം കൂടി പിടികൂടി. ഇന്ന് രാവിലെ, ജമ്മു കശ്മീര്‍ പൊലീസും ഫരീദാബാദ് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു. രാവിലെ ഈ പ്രതികള്‍ ഫരീദാബാദിലെ ധൗജ് പ്രദേശത്ത് സൂക്ഷിച്ചിരുന്ന 360 കിലോഗ്രാം വസ്തുക്കള്‍ പൊലീസ് കണ്ടെത്തിയിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട്, ജമ്മു കശ്മീര്‍, ഹരിയാന പൊലീസ് സംഘം ഡോക്ടര്‍മാരായ ആദില്‍ അഹമ്മദ് റാത്തര്‍, മുസമ്മില്‍ ഷക്കീല്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹരിദാബാദിലെ തന്നെ മറ്റൊരു വീട്ടില്‍ നിന്നും 2,500 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരിക്കുന്നത്. വന്‍ സ്പോടകവസ്തു ശേഖരം കണ്ടെത്തിയ വീട് ഡോ. മുസമില്‍ ഒരു മൗലാനയില്‍ നിന്ന് വാടകയ്‌ക്കെടുത്തിരുന്നതാണ്. ഈ മൗലാനയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ജെയ്‌ഷെ മുഹമ്മദ്, അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് എന്നീ സംഘടനകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘത്തില്‍ നിന്ന് ഇതുവരെ ഏകദേശം 2,900 കിലോഗ്രാം സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. തിങ്കളാഴ്ച രാവിലെ ഫരീദാബാദിലെ ധൗജില്‍ നിന്ന് 360 കിലോഗ്രാം സ്‌ഫോടകവസ്തുക്കളും 20 ടൈമറുകളും വാക്കി-ടോക്കികളും അസോള്‍ട്ട് റൈഫിളുകളും പൊലീസ് കണ്ടെടുത്തിരുന്നു. ഇപ്പോള്‍ ധൗജില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയുള്ള ഫത്തേപൂര്‍ ടാഗ ഗ്രാമത്തിലേ മറ്റൊരു വീട്ടില്‍ നിന്നുമാണ് 2,500 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്.
പിടിച്ചെടുത്ത സ്ഫോടക വസ്തു അമോണിയം നൈട്രേറ്റ് ആണെന്നാണ് പോലീസ് സംഘം സൂചിപ്പിക്കുന്നത്. വലിയ ട്രക്കുകളില്‍ ആണ് ഈ സ്ഫോടക ശേഖരം പോലീസ് സ്ഥലത്തുനിന്നും മാറ്റിയത്. ഒക്ടോബര്‍ 6 ന് സഹാറന്‍പൂരില്‍ അറസ്റ്റിലായ ഡോ. ആദില്‍ അഹമ്മദില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡോ. മുസമ്മില്‍ ഷക്കീലിലേക്ക് അന്വേഷണം എത്തുകയും വന്‍ സ്ഫോടക ശേഖരം പിടിച്ചെടുക്കുകയും ചെയ്തത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)

