വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നാളെ യുഎസിലേക്ക്

പ്രധാന ഉഭയകക്ഷി, പ്രാദേശിക, ആഗോള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അദ്ദേഹം യുഎസ് വിദേശകാര്യ സെക്രട്ടറി ഉള്‍പ്പെടയുള്ളവരുമായി കൂടിക്കാഴ്ച നടത്തും.

author-image
Prana
New Update
s jaishankar

ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നാളെ അമേരിക്കയിലെത്തും. സന്ദര്‍ശന വേളയില്‍, പ്രധാന ഉഭയകക്ഷി, പ്രാദേശിക, ആഗോള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അദ്ദേഹം യുഎസ് വിദേശകാര്യ സെക്രട്ടറി ഉള്‍പ്പെടയുള്ളവരുമായി കൂടിക്കാഴ്ച നടത്തും.
യുഎസിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍മാരുടെ കോണ്‍ഫറന്‍സിലും ഡോ.ജയശങ്കര്‍ അധ്യക്ഷത വഹിക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതിന് ശേഷം ഇതാദ്യമായാണ് ജയശങ്കറിന്റെ യുഎസ് സന്ദര്‍ശനം.

 

usa external affairs minister S Jaishankar