ന്യൂ ഡൽഹി: പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ ബലാത്സംഗ കുറ്റം ചുമത്തി കേസെടുക്കനാകില്ലെന്നു സുപ്രീം കോടതി.ദീർഘകാലം വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം,ബന്ധം തകരുമ്പോൾ പരാതിയുമായി വരുന്ന പ്രവണത ദുഖകരമാണെന്നും കോടതി നിരീക്ഷിച്ചു.
ദീർഘ കാലങ്ങളായുള്ള ലൈംഗിക ബന്ധങ്ങളെല്ലാം പുരുഷൻ വിവാഹം കഴിക്കാമെന്ന് നൽകിയ വാഗ്ദാനത്തിന്റെ പേരിലാണെന്ന് ഉറപ്പിച്ചു പറയാനാകില്ല.വിവാഹ വാഗ്ദാനങ്ങൾ അല്ലാത്ത കാരണങ്ങൾ കൊണ്ടും ഒരു സ്ത്രീക്ക് പുരുഷനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാം.വിവാഹ വാഗ്ദാനം കപടമാണെങ്കിൽ പരാതി നൽകേണ്ടത് ബന്ധം തകരുമ്പോൾ അല്ല.
മുംബൈ ഖാർഗർ പോലീസ് സ്റ്റേഷനിൽ രെജിസ്റ്റർ ചെയ്ത കേസിൽ ആണ് സുപ്രീം കോടതി നിർണായക വിധി പുറപ്പെടുവിച്ചത്.ജസ്റ്റിസുമാരായ ബി വി നഗരത്ന, എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി.