/kalakaumudi/media/media_files/2026/02/17/supreem-court-2026-02-17-15-51-04.jpg)
ന്യൂഡൽഹി: വിവാഹത്തിന് മുമ്പുള്ള ശാരീരിക ബന്ധങ്ങളിൽ അതീവ ജാഗ്രത വേണമെന്ന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. വിവാഹത്തിന് മുമ്പ് ആൺകുട്ടിയും പെൺകുട്ടിയും അപരിചിതരാണ്. അതുകൊണ്ടുതന്നെ ബന്ധത്തിൽ ജാഗ്രത പാലിക്കണം. സുപ്രീം കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.
വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ഒരു പുരുഷന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് ഉജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉപദേശം. വിവാഹിതനായിരുന്ന പ്രതി, വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്നാണ് സ്ത്രീയുടെ പരാതി.
വിവാഹത്തിന് മുമ്പ് ആൺകുട്ടിയും പെൺകുട്ടിയും അപരിചിതരാണ്. അവരുടെ ബന്ധത്തിന്റെ ആഴം എന്തുതന്നെയായാലും, വിവാഹത്തിന് മുമ്പ് അവർക്ക് എങ്ങനെ ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയുമെന്ന് മനസ്സിലാകുന്നില്ല. വിവാഹത്തിന് മുമ്പ് ആരും ആരെയും വിശ്വസിക്കരുത്. ഇതു പറയുമ്പോൾ ഞങ്ങൾ പഴഞ്ചനെന്ന് ഒരുപക്ഷേ നിങ്ങൾ കരുതിയേക്കാം. ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
