ഫെയ്മ – മഹാരാഷ്ട്ര നോർക്കാ ഇൻഷുറൻസ് ഐഡി കാർഡ് അംഗത്വ വിശദീകരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

കേരള സർക്കാരിന്റെ കീഴിലുള്ള നോർക്ക റൂട്ട്സ് ചെയ്യുന്ന സേവനങ്ങളെക്കുറിച്ചും നോർക്ക ഇൻഷുറൻസ് കാർഡിന്റെ ആവശ്യകതയെക്കുറിച്ചും പ്രവാസികൾക്കായി കേരള സർക്കാർ പ്രവാസി ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പെൻഷൻ പദ്ധതിയെ കുറിച്ചും യോഗത്തിൽ വിശദീകരിച്ചു.

author-image
Honey V G
New Update

നവിമുംബൈ:ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ മഹാരാഷ്ട്ര സംസ്ഥാന കമ്മറ്റി നോർക്ക ഇൻഷുറൻസ് ഐഡി കാർഡ് അംഗത്വ വിശദീകരണയോഗം മാർച്ച്‌ 30 ന് സംഘടിപ്പിച്ചു. പ്രവാസി മലയാളികൾക്കായി മഹാരാഷ്ട്രയിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മുംബൈ ഉറാൻ ദ്രോണഗിരി മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആനന്ദി ഹോട്ടലിൽ വിശദീകരണ യോഗം സംഘടിപ്പിച്ചത് . ഉറാൻ ദ്രോണഗിരി മലയാളി കൂട്ടായ്മ പ്രസിഡന്റ് ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്രയിലെ നോർക്ക ഡെവലപ്മെന്റ് ഓഫീസ് പ്രധിനിധികളായ ഭരത് എൻ എസ്, നൈന ഷാജു എന്നിവർ മുഖ്യാതിഥികളായിരുന്നു. കേരള സർക്കാരിന്റെ കീഴിലുള്ള നോർക്ക റൂട്ട്സ് ചെയ്യുന്ന സേവനങ്ങളെക്കുറിച്ചും നോർക്ക ഇൻഷുറൻസ് കാർഡിന്റെ ആവശ്യകതയെക്കുറിച്ചും പ്രവാസികൾക്കായി കേരള സർക്കാർ പ്രവാസി ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പെൻഷൻ പദ്ധതിയെ കുറിച്ചും യോഗത്തിൽ വിശദീകരിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്ക് നോർക്ക ഐഡി കാർഡ് അപേക്ഷാഫോറം വിതരണം ചെയ്തു. ദ്രോണഗിരി മലയാളി കൂട്ടായ്മ സെക്രട്ടറി ഗോപകുമാർ എ സ്വാഗതം പറഞ്ഞു. സ്വാഗതസംഘം കൺവീനർമാരായ മോഹൻ ദാസ്, അനിൽ ഗോപാൽ എന്നിവർ നോർക്ക പതിനിധികളെ സ്വീകരിച്ചു. ഫെയ്മ മഹരാഷ്ട്ര വെൽഫെയർ സെൽ സെക്രട്ടറി ബാലൻ പണിക്കർ മുംബൈ കോഡിനേറ്റർ ഉഷാ തമ്പി ജോൺ എന്നിവർ യോഗത്തിൽ സംസാരിച്ചു. ദ്രോണഗിരി മലയാളി കൂട്ടായ്മ ട്രഷറർ ദീപക് പിള്ള നന്ദി പ്രകാശിപ്പിച്ചു. മഹാരാഷ്ട്രയിലെ മറ്റ്‌ ജില്ലകളിലും സമാനമായ ക്യാമ്പുകൾ നടത്തുവാൻ ആഗ്രഹിക്കുന്നവരും സംഘടനകളും ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫയർ സെൽ പ്രസിഡന്റ് ഉണ്ണി വി ജോർജ് 9422267277 പി ആർ ഇൻചാർജ് രാധാകൃഷ്ണൻ റ്റി വി 9665066729 എന്നിവരുമായി ബന്ധപ്പെടേണ്ടതാണെന്ന് ഫെയ്മ പ്രതിനിധികൾ അറിയിച്ചു

Mumbai City