/kalakaumudi/media/media_files/2025/04/11/wPqXxSeZN7hTARdLc5Ye.jpg)
പൂനെ:ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസ്സോസിയേഷൻസ് - ഫെയ്മ മഹാരാഷ്ട്ര യുവജനവേദി യുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ താമസിക്കുന്ന മലയാളികൾക്കായി ഏപ്രിൽ 6 ന് രാവിലെ 10 മുതൽ വൈകിട്ട് 8 മണി വരെ പൂനെ അക്കൂർടി എയ്സ് അരീനാ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഒന്നാമത് അഖില മഹാരാഷ്ട്ര മലയാളി ബാഡ്മിൻ്റൺ മൽസരം മഹാരാഷ്ട്ര മലയാളികളുടെ സംഗമവേദിയായി.
/kalakaumudi/media/media_files/2025/04/11/ES2W94E6ppZuzeYhcbPA.jpg)
മഹാരാഷ്ട്ര മലയാളി ചരിത്രത്തിൽ ആദ്യമായി നടന്ന ബാഡ്മിൻ്റൺ മൽസരത്തിൽ സ്ത്രീകൾ, കുട്ടികൾ പ്രായമുള്ളവർ എന്നീ കാറ്റഗറിയിൽ 118 ടീമുകൾ മഹാരാഷ്ട്രയുടെ വിവിധ ജില്ലകളിൽ നിന്ന് മൽസരത്തിൽ അണിനിരന്നു. മൽസരം നടന്ന സ്റ്റേഡിയത്തിൽ നൂറുകണക്കിന് മലയാളികൾ കാണികളായി എത്തിയിരുന്നു. രാവിലെ 10 ന് നടന്ന ഉൽഘാടന ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ പി.വി ഭാസ്കരൻ അധ്യക്ഷനായിരുന്നു. സ്വാഗത സംഘം ജനറൽ കൺവീനർ ടി.ജി. സുരേഷ്കുമാർ സ്വാഗതം ആശംസിച്ചു. ആഗോള ബാഡ്മിൻ്റൺ ചാമ്പ്യയായ ശ്രീമതി ഡോ. നിർമ്മല കോട്നിസ് മൽസരം ഉൽഘാടനം ചെയ്തു. സ്കേറ്റിംഗ് വേൾഡ് ചാമ്പ്യൻഷിപ്പ് ജേതാവ് ജിനേഷ് നാനൽ , സിനിമാനടനും ഏഷ്യാനെറ്റ് ബിഗ് ബോസ് സീസൺ 6 താരവുമായ അഭിഷേക് ജയദീപ് , സ്വാഗത സംഘം ചെയർമാനായ പി.വി ഭാസ്കരൻ,എസ്.റഫീഖ് - ഡെപ്യൂട്ടി സെക്രട്ടറി കേരളാ സർക്കാർ - NRK ഡെവലപ്പ്മെൻ്റ് ഓഫീസർ മുംബൈ, ചിഞ്ചുവാട് മലയാളി സമാജം പ്രസിഡൻ്റ് ടി.പി വിജയൻ, പി സി എം സി മുൻ കോർപ്പറേറ്റർ ബാബു നായർ, ഷാനി നൈഷാദ്, പത്രപ്രവർത്തകൻ രവി എൻ.പി, സാഹിത്യകാരൻ സജി എബ്രാഹാം , രമേശ് അമ്പലപ്പുഴ, പത്രപ്രവർത്തകനായ വേലായുധൻ മാരാർ, ജയപ്രകാശ് നായർ - വർക്കിങ്ങ് പ്രസിഡൻ്റ് ഫെയ്മ മഹാരാഷ്ട്ര, പി.പി അശോകൻ - ജനറൽ സെക്രട്ടറി ഫെയ്മ മഹാരാഷ്‌ട്ര , അനു ബി നായർ - ട്രഷറർ ഫെയ്മ മഹാരാഷ്ട്ര, ഗീതാ സുരേഷ് - ട്രഷറർ ഫെയ്മ മഹാരാഷ്ട്ര വനിതാവേദി, ലതാ നായർ - ഫെയ്മ മഹാരാഷ്ട്ര വനിതാവേദി പൂനെ എന്നിവർ ആശംസകൾ നേർന്നു. മൽസര ഇനങ്ങളിൽ വിജയികൾ വനിതാ സിംഗിൾസ് ഒന്നാം സമ്മാനം പത്മശ്രീ പിള്ള ( എം.സി എസ് ചിക്ലി ) രണ്ടാം സമ്മാനം തീർത്ഥ ( മിഴി പൂനെ) 16 വയസ്സിന് താഴെയുള്ള പുരുഷന്മാരുടെ സിംഗിൾ സ് ഒന്നാം സമ്മാനം - ബെനറ്റ് ബിജു (എൻ.എം.സി.എ നാസിക് ) രണ്ടാം സമ്മാനം - ഏബൽ മാത്യൂ ( മിഴി പൂനെ) 16 വയസ്സിന് മുകളിലുള്ള പുരുഷന്മാരുടെ സിംഗിൾ സ് ഒന്നാം സമ്മാനം - അർജുൻ സുരേഷ് ( ബി കെ എസ് വസായ് ) രണ്ടാം സമ്മാനം - ദീപക് നായർ (മിഴി പൂനെ), 40 വയസ്സിന് മുകളിലുള്ള പുരുഷന്മാരുടെ ഡബിൾസ് ഒന്നാം സമ്മാനം -അഭിലാഷ് രവീന്ദ്രൻ + സന്തോഷ് ( മിഴി പൂനെ) രണ്ടാം സമ്മാനം - സാജു എം ആൻ്റണി + ജോസഫ് തോമസ് ( ചോപ്സ്റ്റിക്സ് പൂനെ) 40 വയസ്സിന് താഴെയുള്ള പുരുഷന്മാരുടെ ഡബിൾസ് ഒന്നാം സമ്മാനം - റോഷൻ ഷിബു + പ്രണവ് പ്രശാന്ത് ( ബികെഎസ് വസായ് ) രണ്ടാം സമ്മാനം - അഖിൽ വി.ആർ + മനുപിള്ള ( എം.സി.എസ് ചിക്ലി ) മിക്സഡ് ഡബിൾസ് ഒന്നാം സമ്മാനം - ലിൻഡ മാത്യു + അർജുൻ സുരേഷ് ( ബികെഎസ് വസായ് ) രണ്ടാം സമ്മാനം - പ്രശാന്ത്പിള്ള+ പത്മശ്രീ പിള്ള (എംസിഎസ് ചിക്ലി ) മൽസര വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകി. ഏറ്റവും കൂടുതൽ പോയൻ്റുകൾ കരസ്ഥമാക്കിയ മലയാളി സംഘടന - മിഴി ചാരിറ്റബിൾ ട്രസ്റ്റ് പൂനെ ഫെയ്മ കപ്പ് എവർ റോളിംഗ് ട്രോഫി കരസ്ഥമാക്കി. ഫെയ്മ മഹാരാഷ്ട്ര യുവജനവേദി പ്രസിഡൻ്റ് അരുൺ കൃഷ്ണയുടെ മേൽനോട്ടത്തിൽ നടത്തിയ ടൂർണ്ണമെൻ്റിൽ യാഷ്മ അനിൽകുമാർ സെക്രട്ടറി,ജിബിൻ ചാലിൽ വൈസ് പ്രസിഡൻ്റ്, ഡോ. രമ്യാ പിള്ള പ്രസിഡൻ്റ് പൂനെ സോൺ, അനൂപ് യശോധർ,അശ്വിൻ വർഗ്ഗീസ്,ദേവിക രാജേന്ദ്രകുമാർ,താനിയ ബിനോ,മോനു വർഗീസ്,സ്നേഹ സി.മോഹൻ, അബിത്ര ഗോകുൽ നായർ,ഡോ.നയന മോനു, അനികേത് ദേവദാസ്,സുവീഷ് ഒ.വി,അനുഷ കെ.സി,സുഹാന,അഫ്രിൻ പി.എം, എന്നിവർ നേതൃത്വം നൽകി.
/kalakaumudi/media/media_files/2025/04/11/ScxR3dpkPC6lC3JlF5zW.jpg)
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
