പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഇ–മെയിൽ സന്ദേശമയച്ച പതിമൂന്നുകാരൻ കസ്റ്റഡിയിൽ. ഡൽഹിയിൽനിന്ന് ടൊറന്റോയിലേക്ക് പോകുന്ന എയർ കാനഡ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ജൂൺ 4ന് വൈകിട്ട് 10.50നാണ് എയർപോർട്ട് അധികൃതർക്ക് ലഭിക്കുന്നത്. ഭീഷണിയെ തുടർന്ന് വിമാനം 12 മണിക്കൂറോളം വൈകി.
ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ കുട്ടിയാണ് സന്ദേശം അയച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇ–മെയിൽ അയച്ചത് തമാശയ്ക്കാണെന്നും തന്നെ കണ്ടുപിടിക്കാൻ ഉദ്യോഗസ്ഥർക്കാകുമോയെന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യമെന്നും കുട്ടി മീററ്റ് പൊലീസിനോട് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
