രാജ്യത്ത് വ്യാജ പേവിഷവാക്സിൻ പ്രചരിക്കുന്നു; കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത്  വ്യാജ പേവിഷവാക്‌സീൻ പ്രചരിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സമ്മതിച്ചു. ആന്റി റേബീസ് വാക്‌സീനെടുത്തിട്ടും പേവിഷ ബാധയേറ്റുള്ള മരണങ്ങൾ കേരളത്തിലുൾപ്പെടെ വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം.

author-image
Devina
New Update
visham

ന്യൂഡൽഹി: രാജ്യത്ത്  വ്യാജ പേവിഷവാക്‌സീൻ പ്രചരിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സമ്മതിച്ചു.

ആന്റി റേബീസ് വാക്‌സീനെടുത്തിട്ടും പേവിഷ ബാധയേറ്റുള്ള മരണങ്ങൾ കേരളത്തിലുൾപ്പെടെ വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം.

റേബീസ് വാക്‌സീനെതിരെ ആരോപണമുയർന്നതിനെത്തുടർന്ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ സംസ്ഥാനങ്ങളിലെ ലൈസൻസിങ് അതോറിറ്റിയുമായി ചേർന്ന് അന്വേഷണം നടത്തിയതായി ആരോഗ്യസഹമന്ത്രി അനുപ്രിയ പട്ടേൽ രാജ്യസഭയെ അറിയിച്ചു.

വ്യാജ ആന്റീറേബീസ് മരുന്നു വിറ്റതിന് ഒരാൾ അറസ്റ്റിലായി എന്നാൽ അറസ്റ്റ് ഏതു സംസ്ഥാനത്താണെന്നും മന്ത്രി വ്യക്തമാക്കിയില്ല.

അഭയറാബ് എന്ന ഇന്ത്യൻ നിർമിതആന്റിറേബീസ് വാക്‌സീനെതിരെയാണ് ആരോപണമുയർന്നത്. ഇതിന്റെ വ്യാജപതിപ്പിനെക്കുറിച്ച് 2023 ൽ ഓസ്‌ട്രേലിയയും മുന്നറിയിപ്പു നൽകിയിരുന്നു.

സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡിന്റെ ഈ മരുന്ന് കേരളത്തിലുൾപ്പെടെ വിതരണം ചെയ്യുന്നുണ്ട്. ഡൽഹി അഹമ്മദാബാദ്, ലക്‌നൗ,  തുടങ്ങിയിടങ്ങളിൽ കഴിഞ്ഞ മാർച്ചിൽ വ്യാജ പതിപ്പുകൾ പിടിച്ചെടുത്തിരുന്നു.