മൊഹാലി: നിരാഹാര സമരത്തിലുള്ള കർഷക നേതാവ് ജഗജീത് സിങ് ഡല്ലേവാളിനെ പൊലീസ് അറസ്റ്റു ചെയ്തു. കേന്ദ്ര സർക്കാരുമായി ചർച്ചയിൽ പങ്കെടുത്ത് മടങ്ങവെയാണ് അറസ്റ്റ്. സർവാൻ സിംഗ് പന്തറുൾപ്പടെ നിരവധി നേതാക്കളും പഞ്ചാബ് പൊലീസിന്റെ കസ്റ്റഡിയിലാണ്.ശംഭൂ അതിർത്തിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി.മൊഹാലിയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. ജഗ് ജീത് സിങ് ഡല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റിയേക്കും.കഴിഞ്ഞ വർഷം ഫെബ്രുവരി 13 മുതൽ പ്രതിഷേധിക്കുന്ന കർഷകർ തമ്പടിച്ചിരിക്കുന്ന ഖനൗരി, ശംഭു അതിർത്തിയിലേക്ക് ബാരിക്കേഡുകൾ മറികടന്ന് മാർച്ച് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒരു കൂട്ടം കർഷകർ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയും സംഘർഷം ഉണ്ടാകുകയുമായിരുന്നു. ഇതേ തുടർന്നാണ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. ശംഭു അതിർത്തിയിൽ കർഷകരെ ഒഴിക്കുന്നു. താൽക്കാലികമായി നിർമ്മിച്ച ഷെഡ്ഡുകൾ അടക്കം പൊലീസ് നീക്കം ചെയ്യുന്നുണ്ട്. പ്രതിഷേധിച്ച കർഷകരെ കസ്റ്റഡിയിലെടുത്തു നീക്കി.ഖനൗരി അതിർത്തിയിൽ 200 കർഷകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. രണ്ട് അതിർത്തി മേഖലകളിലും വലിയ തോതിൽ പൊലീസിന് വിന്യസിച്ചിട്ടുണ്ട്. ഷെഡുകൾ പൊളിക്കുവാൻ ബുൾഡോസറുകൾ അടക്കം അതിർത്തിയിൽ എത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ, പോലീസ് നടപടിയിൽ പഞ്ചാബിലെ ആം ആദ്മി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. കർഷകർക്കെതിരായ നടപടി പദ്ധതി ഇട്ടത് പഞ്ചാബ് മുഖ്യമന്ത്രിയാണെന്നായിരുന്നു ആരോപണം.
കർഷക നേതാവ് ജഗജീത് സിങ് ഡല്ലേവാളിനെ അറസ്റ്റു ചെയ്തു
പോലീസ് നടപടിയിൽ പഞ്ചാബിലെ ആം ആദ്മി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. കർഷകർക്കെതിരായ നടപടി പദ്ധതി ഇട്ടത് പഞ്ചാബ് മുഖ്യമന്ത്രിയാണെന്നായിരുന്നു ആരോപണം
New Update