കാര്‍ഷിക കടം എഴുതിത്തള്ളണമെന്ന് പഞ്ചാബിലെ കര്‍ഷകര്‍

''തെലങ്കാന സര്‍ക്കാരിന്റെ എഴുതിത്തള്ളലിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു, പഞ്ചാബ് കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ കേന്ദ്ര, പഞ്ചാബ് സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നു'',

author-image
Prana
New Update
protest

Farmers on protest

Listen to this article
0.75x1x1.5x
00:00/ 00:00

കാര്‍ഷിക കടം എഴുതിത്തള്ളാന്‍ ആവശ്യപ്പെട്ട് പഞ്ചാബിലെ കര്‍ഷകര്‍. തെലങ്കാനയില്‍ രണ്ട്ലക്ഷം രൂപവരെയുള്ള കര്‍ഷകരുടെ വിള വായ്പകള്‍ എഴുതിത്തള്ളാന്‍ നേരത്തെ സംസ്ഥാനം തീരുമാനിച്ചിരുന്നു. ഇത് സംസ്ഥാനത്തിന് 31,000 കോടിയുടെ ബാധ്യത ഉണ്ടാക്കുമെന്ന് കരുതുന്നു. 40 ലക്ഷത്തോളം കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നതാണ് പദ്ധതിയെന്നാണ് തെലങ്കാന സര്‍ക്കാരിന്റെ വാദം. എന്നിരുന്നാലും, വായ്പകള്‍ ഒഴിവാക്കുന്നത് കര്‍ഷകര്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുമെന്നും കാര്‍ഷിക ദുരിതത്തിന് ദീര്‍ഘകാല പരിഹാരമല്ലെന്നും പ്രസ്താവിച്ചു.തെലങ്കാന സര്‍ക്കാര്‍ കാര്‍ഷിക കടം എഴുതിത്തള്ളിയതോടെ പഞ്ചാബിലെ കര്‍ഷകരും സമാനമായ ആവശ്യം ഉന്നയിക്കുകയായിരുന്നു. ''തെലങ്കാന സര്‍ക്കാരിന്റെ എഴുതിത്തള്ളലിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു, പഞ്ചാബ് കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ കേന്ദ്ര, പഞ്ചാബ് സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നു'', കര്‍ഷക ഫോറം കിസാന്‍ മസ്ദൂര്‍ മോര്‍ച്ച പറഞ്ഞു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ 2018 ല്‍ വായ്പ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു, എന്നാല്‍ 5.63 ലക്ഷം കര്‍ഷകര്‍ക്ക് മാത്രമേ 4,610 കോടി രൂപയുടെ വായ്പ എഴുതിത്തള്ളാന്‍ കഴിഞ്ഞുള്ളൂ.

farmers