/kalakaumudi/media/media_files/2025/01/09/yekCtcwyzszHmTRs0OIs.jpg)
ദില്ലിയിലെ സമരവേദിയില്‍ വീണ്ടും കര്‍ഷകന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. തരണ്‍ താരണ്‍ സ്വദേശി രേഷം സിംഗാണ് (54) ശംഭു അതിര്‍ത്തിയില്‍ വിഷം കഴിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മോദി സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യയെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. പ്രധാനമന്ത്രി കര്‍ഷകരുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നില്ലെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രേഷം സിംഗ് പറഞ്ഞിരുന്നു. പാട്യാല ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രേഷം സിംഗ് മരണത്തിന് കീഴടങ്ങിയത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളെ ഉണര്‍ത്താന്‍ ജീവത്യാഗം ചെയ്യേണ്ട സാഹചര്യമാണെന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിക്കും വരെ സംസ്‌കാര ചടങ്ങുകള്‍ നടത്തില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ 18 ന് മറ്റൊരു കര്‍ഷകനും സമാനരീതിയില്‍ വിഷംകഴിച്ച് ആത്മഹത്യ ചെയ്തിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
