സുർഭി ജെയിൻ
കാൻസറുമായുള്ള പോരാട്ടത്തിനൊടുവിൽ ഫാഷൻ ഇൻഫ്ലുവൻസർ സുർഭി ജെയിൻ (30) അന്തരിച്ചു. സുർഭിയുടെ കുടുംബമാണ് സാമൂഹികമാധ്യമത്തിലൂടെ മരണവാർത്ത പുറത്തുവിട്ടത്. ഏറെനാളുകളായി ഒവേറിയൻ കാൻസറിന് ചികിത്സയിലായിരുന്നു സുർഭി.
എട്ടാഴ്ച മുമ്പ് ചികിത്സാവേളയിൽ നിന്നുള്ള ചിത്രങ്ങൾ സുർഭി ഇൻറ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. രണ്ടാംവട്ടമാണ് സുർഭിയെ കാൻസർ ബാധിക്കുന്നത്. ഇരുപത്തിയേഴാം വയസ്സിലായിരുന്നു ആദ്യമായി കാൻസർ പിടിപെട്ടത്. അന്ന് സർജറിക്കുശേഷം രോ​ഗവിവരം സുർഭി പങ്കുവെച്ചിരുന്നു. 149 സ്റ്റിച്ചുകളുണ്ടായെന്നും അതിയായ വേദനയാണ് അനുഭവപ്പെട്ടതെന്നുമാണ് സുർഭി പറഞ്ഞത്. പക്ഷേ രണ്ടാംവട്ടം കാൻസർ ബാധിച്ചപ്പോൾ സുർഭിക്ക് പൊരുതി നിൽക്കാനായില്ല. ഓവറികളെ ബാധിക്കുന്ന അർബുദമാണിത്. തുടക്കത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാകില്ലെങ്കിലും. ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുമ്പോഴേക്കും മറ്റുഭാ​ഗങ്ങളെ ബാധിക്കാനുമിടയുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
