റംസാൻ മാസത്തിൽ കാശ്മീരിൽ ഫാഷൻ ഷോ, മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള റിപ്പോർട്ട് തേടി

പ്രാദേശിക സാഹചര്യം പരി​ഗണിക്കാതെയുള്ള നടപടിക്കെതിരെ റിപ്പോർട്ട് ലഭിച്ചയുടൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടൂറിസത്തിന്റെ പേരിൽ അശ്ലീലം അനുവദിക്കില്ലെന്ന് ​ഹുറിയത്ത് കോൺഫറൻസ് നേതാവ് മിർവയ്സ് ഉമർ ഫാറൂഖും പ്രതികരിച്ചു.

author-image
Rajesh T L
Updated On
New Update
986123

ഡൽഹി : ജമ്മു കാശ്മീരിലെ ​ഗുൽമാർ​ഗിൽ റംസാൻ മാസത്തിൽ ഫാഷൻ ഷോ സംഘടിപ്പിച്ചതിനെതിരെ പ്രതിഷേധം. സംഭവത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള റിപ്പോർട്ട് തേടി. പ്രാദേശിക സാഹചര്യം പരി​ഗണിക്കാതെയുള്ള നടപടിക്കെതിരെ റിപ്പോർട്ട് ലഭിച്ചയുടൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടൂറിസത്തിന്റെ പേരിൽ അശ്ലീലം അനുവദിക്കില്ലെന്ന് ​ഹുറിയത്ത് കോൺഫറൻസ് നേതാവ് മിർവയ്സ് ഉമർ ഫാറൂഖും പ്രതികരിച്ചു.

ഫാഷൻ ബ്രാൻഡായ ശിവൻ ആൻഡ് നരേഷാണ് മഞ്ഞ് വീഴ്ചയുള്ള തുറസ്സായ മേഖലയിൽ ഫാഷൻ ഷോ സംഘടിപ്പിച്ചത്. അതേ സമയം ബിജെപി ഇത്തരം കാര്യങ്ങളിൽ സഹിഷ്‌ണുത കാണിക്കണം എന്ന് അഭിപ്രായപ്പെട്ടു

national news fashion designer kashmir