ഫാസ്റ്റ് ടാഗ് പേടി വേണ്ട ; ഒരു വർഷത്തേക്ക് 3000 രൂപ മാത്രം

3000 രൂപ വിലവരുന്ന ഈ പാസിന്, ആക്ട്‌ടിവേഷൻ തീയതി മുതൽ ഒരു വർഷത്തേക്കോ അല്ലെങ്കിൽ 200 ഹൈവേ യാത്രകൾക്കോ (ഏതാണോ ആദ്യം തികയുന്നത്) സാധുത.ഉണ്ടായിരിക്കും.കാറുകൾ, ജീപ്പുകൾ, വാനുകൾ തുടങ്ങിയ വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്കായി മാത്രമാണ് ഈ പാസ് രൂപകൽപ്പന

author-image
Shibu koottumvaathukkal
Updated On
New Update
image_search_1750311689491

ന്യൂഡൽഹി : ദേശീയ പാതകളിലൂടെയുള്ള യാത്ര കൂടുതൽ സുഗമമാക്കാൻ ഫാസ്ട‌ാഗ് (FASTag) അടിസ്ഥാനമാക്കിയുള്ള വാർഷിക പാസ് ഓഗസ്റ്റ് 15 മുതൽ നിലവിൽ വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 3000 രൂപ വിലവരുന്ന ഈ പാസിന്, ആക്ട്‌ടിവേഷൻ തീയതി മുതൽ ഒരു വർഷത്തേക്കോ അല്ലെങ്കിൽ 200 ഹൈവേ യാത്രകൾക്കോ (ഏതാണോ ആദ്യം തികയുന്നത്) സാധുത ഉണ്ടായിരിക്കും.കാറുകൾ, ജീപ്പുകൾ, വാനുകൾ തുടങ്ങിയ വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്കായി മാത്രമാണ് ഈ പാസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജമാർഗ് യാത്ര ആപ്പ് (Rajmarg Yatra App) വഴിയും എൻഎച്ച്എഐ (NHAI), മോർത്ത് (MoRTH) എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും ഉപയോക്താക്കൾക്ക് ഈ സേവനം ആക്ട‌ിവേറ്റ് ചെയ്യാൻ സാധിക്കും.വാർഷിക പാസ് രാജ്യത്തുടനീളമുള്ള ദേശീയ പാതകളിലൂടെ തടസ്സമില്ലാത്തതും ചെലവ് കുറഞ്ഞതുമായ യാത്ര സാധ്യമാക്കുമെന്ന് ഗഡ്‌കരി പറഞ്ഞു. ആക്ട്‌ടിവേഷനും പുതുക്കലിനുമുള്ള പ്രത്യേക ലിങ്ക് ഉടൻ തന്നെ രാജമാർഗ് യാത്ര ആപ്പിലും എൻഎച്ച്എഐ, മോർത്ത് വെബ്സൈറ്റുകളിലും ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

fastag