/kalakaumudi/media/media_files/2025/03/29/QIiT7ipweHzMl8mEdkMi.jpg)
മുംബൈ : മുംബൈ പോലീസിന്റെ അറസ്റ്റ് ഭയന്ന്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ അനുയായികളുടെ വിമർശനം നേരിടുന്ന സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്ര വെള്ളിയാഴ്ച അന്തർസംസ്ഥാന മുൻകൂർ ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അന്ധേരി ഈസ്റ്റ് നിയമസഭാംഗം മുർജി കാസി പട്ടേൽ നൽകിയ പരാതിയിൽ മുംബൈയിലെ ഖാർ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. ബോംബെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടാൻ കഴിയുന്നതുവരെ ജാമ്യം അനുവദിക്കണമെന്ന് കമ്ര ആവശ്യപ്പെട്ടു. ജസ്റ്റിസ് സുന്ദർ മോഹൻ ഉടൻ തന്നെ അദ്ദേഹത്തിന്റെ ഹർജി പരിഗണിക്കും. 2021 ഫെബ്രുവരി മുതൽ വടക്കൻ തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ ഒരു ഗ്രാമപ്രദേശത്താണ് കമ്ര താമസിക്കുന്നത്.മുംബൈയിൽ ജനിച്ച കമ്ര, തന്റെ കോമഡി ഷോയായ 'നയാ ഭാരത്' ലാണ് മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കെതിരെ പരിഹാസ രൂപേണ വിമർശിച്ചത്.