മയക്കു മരുന്ന് കേസിൽ വനിതാ ഡോക്ടറും ഇടനിലക്കാരനും പോലീസ് പിടിയിൽ. ഹൈദരാബാദിലെ ഒമേഗ അസ്സ്പത്രിയിലെ സിഇഓ കൂടിയാണ് പിടിയിലായ വനിതാ ഡോക്ടർ നമ്രത ചിഗുരുപതി. ഹൈദരാബാദിൽ വച്ച് ബാലകൃഷ്ണനുമായി കൊക്കെയ്‌ൻ ഇടപാട് നടത്തവേയാണ് ഇരുവരും പോലീസ് പിടിയിലാകുന്നത്. 53 ഗ്രാം കൊക്കെയ്‌നും പതിനായിരം രൂപയും രണ്ട് മൊബൈൽ ഫോണുകളും പോലീസ് ഇവരിൽ നിന്നും പിടിച്ചെടുത്തു.ഹൈദരാബാദിലെ പ്രമുഖ ഹോസ്പിറ്റൽ ശൃംഖലയാണ് ഒമേഗ ഹോസ്പിറ്റൽസ്. അതിൽ കാൻസർ ചികിത്സ നൽകുന്ന ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ സി ഇ ഓ ആണ് റേഡിയോളോജിസ്റ്റായ നമ്രത.
പോലീസ് പറയുന്നത് അനുസരിച്ച് അഞ്ചു ലക്ഷം രൂപയുടെ കൊക്കെയ്‌ൻ ഡോക്ടർ നാമെത്ര വാട്സ്അപ് വഴി ഓർഡർ ചെയ്തിരുന്നു. മുംബയിലെ മയക്ക് മരുന്ന് കച്ചവടക്കാരനായ വംശ് ധാക്കറിൽ നിന്നാണ് ഇവർ കൊക്കെയ്‌ൻ ഓർഡർ ചെയ്തത്. ഓൺലൈനിലൂടെയാണ് ഓർഡർ ചെയ്ത കൊക്കെയ്‌ന്റെ പണം നൽകിയത്. വംശ് ധക്കാറുടെ മയക്ക് മരുന്ന് ഏജന്റാണ് ബാലകൃഷ്ണൻ. ദീർഘകാലമായി താൻ മയക്ക് മരുന്ന് ഉപയോഗിക്കുന്നതായാണ് വനിതാ ഡോക്ടർ പൊലീസിന് മൊഴി നൽകിയത്. ഇതുവരെ ഏകേദശം 70 ലക്ഷത്തോളം രൂപ മയക്കു മരുന്നിനായി ചെലവഴിച്ചെവെന്നും അവർ പൊലീസിന് മൊഴി നൽകി.