ചെന്നൈ: ഇന്ന് ഉച്ചയ്ക്ക് ശേഷം പുതുച്ചേരിയിൽ കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ കരതൊടുമെന്നു കരുതപ്പെടുന്ന ഫെയ്ജെൽചുഴലിക്കാറ്റിനെ നേരിടാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.സ്ഥിതി നിയന്ത്രണാതീതമാണെന്നും ഏതു സാഹചര്യത്തെയും നേരിടാൻ സർക്കാർ തയ്യാറാണെന്നും പറഞ്ഞു.കനത്ത മഴ ഉണ്ടായേക്കുമെന്നും എല്ലാവരും കരുതിയിരിക്കണമെന്നും അദ്ദേഹം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ചുഴലിക്കാറ്റിനെ നേരിടാനുള്ള ഒരുക്കങ്ങളെ പറ്റി പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമി കളക്ടർ കുലോത്തുംഗനുമായി ചർച്ച നടത്തി.48 മണിക്കൂറിൽപുതുച്ചേരി തമിഴ്‌നാട്ടിലെ ചെന്നൈ, തിരുവള്ളൂർ, കാഞ്ചിപുരം, കള്ളക്കുറച്ചി, കടലൂർ എന്നിവിടങ്ങളിൽ ശ്കതമായ മഴ പെയ്യുമെന്ന് കാലാവസ്ഥ പ്രവചനം.
അതേസമയം ഈ ചുഴലിക്കാറ്റിന്റെ വരവ് തമിഴ്നാടിനു മാത്രമല്ല കേരളത്തെയും സംബന്ധിച്ച് നിർണായകമാണ്.ശൈത്യകാലത്തിനു മേൽ മഴയുടെ മേൽമൂടിയിട്ടാണ് ചുഴലിക്കാറ്റിന്റെ വരവ്.ഏറെ കാലത്തിനു ശേഷമാണു തമിഴ്നാട് തീരത്തോട് ഇത്രയും ചേർന്ന് ഒരു ചുഴലിക്കാറ്റ് വരുന്നത്. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലാണ് ചുഴലിയെന്നും റിപ്പോർട്ട്.ബംഗാൾ തീരത്തോട് ചേർന്ന് രൂപപ്പെട്ട ഈ ചുഴലിയുടെ കേന്ദ്രബിന്ദു നിലവിൽ നാഗപട്ടണത്തുനിന്നും 250 കിലോമീറ്റർ മാറിയാണ്.
കേരളവും ഈ ചുഴലിയുടെ വൃത്തപരിധിയിൽ ആയതിനാൽ സംസ്ഥാനത്ത നേരിയ മഴയ്ക്ക് സാധ്യത.ചുഴലി വടക്കൻ തമിഴ്നാട്ടിലേക്ക് നീങ്ങുന്നതിനാൽ മഴ കൂടുതലായി ലഭിക്കുക ഉത്തരകേരളത്തിൽ ആയിരിക്കും.കേരളത്തിൽ തുലാവർഷ മഴകുറഞ്ഞതിനു ഒരു പരിഹാരമാവും എന്നും കരുതുന്നു.ചുഴലിക്കാറ്റിന് ഫെയ്ജെൽ എന്ന പേര് നിർദ്ദേശിച്ചത് സൗദി അറേബ്യ ആണ്.