/kalakaumudi/media/media_files/2025/12/30/kappal-2025-12-30-14-13-44.jpg)
ന്യൂഡൽഹി: പൗരാണിക സമുദ്രപാതകൾ താണ്ടിയും ചരിത്രസ്മരണകളുണർത്തിയും ഇന്ത്യയുടെ കപ്പലോട്ട് നാവികസേനയുടെ അഭിമാന നൗക ഐഎൻഎസ്‌വി കൗണ്ടിനൃയാണ് ഗുജറാത്തിലെ പോർബന്തറിൽ നിന്ന് ഒമാനിലേക്ക് കന്നിയാത്ര പുറപ്പെട്ടത്.
പുരാതന ഇന്ത്യയിലെ പേരുകേട്ട നാവികൻ കൗണ്ടിന്യയുടെ പേരാണ് കപ്പലിന് നൽകിയിരിക്കുന്നത് .
ഐഎൻഎസ്‌വി (ഇന്ത്യൻ നേവൽ സെയ്‌ലിങ് വെസൽ) കൗണ്ടിന്യയുടെ രൂപകൽപ്പനയും നിർമ്മാണരീതിയും സാങ്കേതികവിദ്യയും അഞ്ചാംനൂറ്റാണ്ടിലെ കപ്പലുകളുടേതുപോലെയാണ്.
അജന്ത ഗുഹാചിത്രങ്ങളിലൊന്നിൽ കണ്ട പുരാതന കപ്പലിന്റെ രൂപകൽപനാ സവിശേഷതകൾ നോക്കി പുതിയ കപ്പൽ പണിയുകയായിരുന്നു.
കപ്പലിന്റെ ചട്ടക്കൂട്ടിൽ പലകകൾ കോർത്തിണക്കിയത് കയറും ചകിരിനാരും മരക്കറയും ഉപയോഗിച്ചാണ്.
കപ്പൽ ഈ വർഷം ഫെബ്രുവരിയിൽ ഗോവയിലാണ് നീറ്റിലിറക്കിയത്.
ഇന്ത്യയുടെ നാവികചരിത്രത്തിൽ സവിശേഷത മുദ്രകളും പ്രതീകങ്ങളും കപ്പൽപായയിലുൾപ്പെടെ ആലേഖനം ചെയ്തിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
