/kalakaumudi/media/media_files/2025/08/02/jail-mochanam-2025-08-02-16-19-22.jpg)
ഡല്‍ഹി : ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ ജയില്‍ മോചിതരായി.ഒമ്പത് ദിവസത്തിന് ശേഷമാണ് ജയില്‍ മോചനം.എന്‍ഐഎ കോടതിയാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കിയത്.കടുത്ത ഉപാതികളില്ലാതെയാണ് ജാമ്യം ലഭിച്ചത്.നിലവില്‍ കന്യാസ്ത്രീകള്‍ മദറിനൊപ്പം മഠത്തിലേക്ക് പോകും.പൊലീസ് സംരക്ഷണത്തിലാണ് യാത്ര.ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍,എംപി ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ ജയില്‍ മോചിതരായ കന്യാസ്ത്രീകളെ കണ്ടു സംസാരിച്ചു.
മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ ആരോപണങ്ങള്‍ക്ക് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് കടുത്ത ഉപാധികളില്ലാതെയാണ് കോടതി ജാമ്യം നല്‍കിയത്. സാധാരണ ഗതിയില്‍ കോടതി മുന്നോട്ടുവയ്ക്കുന്ന 3 ഉപാധികളോടെയാണ് ബിലാസ്പുര്‍ എന്‍ഐഎ കോടതി ജാമ്യം നല്‍കിയത്. അമ്പതിനായിരം രൂപയുടെ 2 ആള്‍ ജാമ്യം, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നല്‍കാനുള്ള വിധി പുറപ്പെടുവിച്ചത്.