/kalakaumudi/media/media_files/2026/02/01/bj3-2026-02-01-07-39-51.jpg)
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ ആരംഭിച്ചു. തമിഴ്‌നാട്ടിലെ പരമ്പരാഗത കാഞ്ചീവരം സാരി ധരിച്ചാണ് നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരണത്തിനെത്തിയത്. ഇതോടെ ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാടിന് ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ തവണ ബിഹാറിലെ പരമ്പരാഗത സാരി ധരിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണത്തിനെത്തിയത്. ബിഹാറിന് ഒട്ടേറെ പ്രഖ്യാപനങ്ങളാണ് ബജറ്റിലുണ്ടായിരുന്നത്. ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയെ കണ്ടിരുന്നു. ചരിത്രത്തിലാദ്യമായാണ് ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്.
ബജറ്റില്‍ കേന്ദ്രത്തില്‍നിന്നു ലഭിക്കുന്ന ഗ്രാന്റില്‍ കണ്ണുനട്ട് കേരളം. അടുത്ത സാമ്പത്തിക വര്‍ഷം 26,499 കോടി രൂപ ഗ്രാന്റായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പല പദ്ധതികളും സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം 7,208 കോടിയാണ് കേന്ദ്രത്തില്‍നിന്നു ലഭിച്ചത്. മുന്‍ വര്‍ഷം ഇത് 13,074 കോടിയായിരുന്നു. ഇതിനെക്കാള്‍ ഇരട്ടി തുകയാണ് ഇക്കുറി കണക്കാക്കുന്നത്.
2021 ഏപ്രില്‍ 1 മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ സംസ്ഥാനങ്ങള്‍ക്കു ലഭിക്കുന്ന നികുതിവിഹിതവും ഗ്രാന്റുകളും തീരുമാനിച്ച 15ാം ധനകാര്യ കമ്മിഷന്റെ സമയപരിധി ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുകയാണ്. ഏപ്രില്‍ 1 മുതല്‍ 16ാം കമ്മിഷന്റെ ശുപാര്‍ശകള്‍ പ്രകാരമായിരിക്കും കേരളത്തിനുള്ള വിഹിതം നിശ്ചയിക്കുക. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ രാഷ്ട്രീയ താല്‍പര്യത്തോടെയുള്ള പദ്ധതി പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
അതിവേഗ റെയില്‍ പദ്ധതിയിലാണ് ഏറ്റവുമധികം പ്രതീക്ഷ. കേന്ദ്ര സര്‍ക്കാരുമായി അടുത്തയിടെ കൂടിക്കാഴ്ച നടത്തിയ ഇ.ശ്രീധരന്‍, റെയില്‍ പദ്ധതിക്കുള്ള ഒരുക്കങ്ങളുമായി മുന്നോട്ടുപോവുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റീജനല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റവും (ആര്‍ആര്‍ടിഎസ്) ഒരുവശത്തുണ്ട്. എയിംസ് സംബന്ധിച്ച പ്രഖ്യാപനവും സംസ്ഥാനം കാത്തിരിക്കുന്നു.
- Feb 01, 2026 13:00 IST
ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ല
ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ല.
ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് പരിധി കൂട്ടും - Feb 01, 2026 12:39 IST
കേരളത്തെ അവഗണിച്ചെന്ന് മന്ത്രി പി രാജീവ്
കേന്ദ്രബജറ്റില്‍ കേരളത്തെ പൂര്‍ണമായി അവഗണിച്ചെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അതിവേഗ തീവണ്ടി ഇടനാഴി, എയിംസ് ഉള്‍പ്പടെയുള്ള വിവിധ ആവശ്യങ്ങള്‍ കേരളം ഉന്നയിച്ചിട്ടും പൂര്‍ണമായി കേരളത്തെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു
- Feb 01, 2026 12:02 IST
സമ്പത്ത് വ്യവസ്ഥയെ പിടിച്ചുനിര്‍ത്തി
സമ്പത്ത് വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ ക്രിയാത്മക നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടെന്ന് ബജറ്റ് അവതരണത്തിന്റെ ആമൂഖത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി
- Feb 01, 2026 11:37 IST
ദീര്‍കാല നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കും
രാജ്യത്ത് ദീര്‍ഘകാല നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി
- Feb 01, 2026 11:33 IST
ഖാദി മേഖലയെ ശക്തിപ്പെടുത്താന്‍ പുതിയ പദ്ധതി
ഗ്രാമീണ മേഖലയിലെ ഖാദി-കൈത്തറി വ്യവസായത്തിന് പുത്തന്‍ കരുത്തേകാന്‍ 'മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് യോജന' പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പരിശീലനം, നൈപുണ്യ വികസനം, ഉല്‍പ്പാദന വര്‍ദ്ധനവ്, ഗുണനിലവാര പരിശോധന എന്നിവയില്‍ ഊന്നല്‍ നല്‍കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക
- Feb 01, 2026 11:27 IST
ആറ് പ്രധാന മേഖലകളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകും
സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും സുസ്ഥിരമാക്കുന്നതിനുമായി ആറ് പ്രധാന മേഖലകളില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കി. അവ താഴെ പറയുന്നവയാണ്:
തന്ത്രപ്രധാന മേഖലകളിലെ ഉല്‍പ്പാദനം: ഏഴ് പ്രധാന മേഖലകളില്‍ ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കും.
പാരമ്പര്യ വ്യവസായങ്ങളുടെ പുനരുജ്ജീവിനം: തളര്‍ച്ച നേരിടുന്ന പാരമ്പര്യ വ്യവസായ മേഖലകളെ പുനഃക്രമീകരിക്കും.
ചാമ്പ്യന്‍ MSME-കള്‍: ചെറുകിട-ഇടത്തരം സംരംഭങ്ങളെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തും.
അടിസ്ഥാന സൗകര്യ വികസനം: രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരും.
സുരക്ഷയും സ്ഥിരതയും: ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കും.
നഗര സാമ്പത്തിക മേഖലകള്‍: നഗരങ്ങളെ സാമ്പത്തിക വളര്‍ച്ചാ കേന്ദ്രങ്ങളായി വികസിപ്പിക്കും. - Feb 01, 2026 09:42 IST
ധനമന്ത്രി നിര്‍മല സീതാരാമന്‍ ധനകാര്യ മന്ത്രാലയത്തില്‍ ബജറ്റുമായി ഉദ്യോഗസ്ഥര്‍ക്കൊപ്പം
/filters:format(webp)/kalakaumudi/media/media_files/2026/02/01/bj6-2026-02-01-09-42-17.jpg)
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)

