/kalakaumudi/media/media_files/2026/01/31/nirmmala-2026-01-31-10-07-45.jpg)
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ബജറ്റ് ധമനന്ത്രി നിർമ്മല സീതാരാമൻ നാളെ ലോക്‌സഭയിൽ അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ഓഹരി വിപണികൾ ഞായറാഴ്ചയും തുറന്നുപ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബജറ്റ് ഇത്തണവ ഞായറാഴ്ചയാണ് എന്നത് ഇത്തവണത്തെ സവിശേഷതയാണ്.
നിർമ്മല സീതാരാമന്റെ തുടർച്ചയായ ഒമ്പതാം ബജറ്റ് അവതരണമാണിത് . ഇത് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി വ്യത്യസ്ത കാലഘട്ടങ്ങളിലായി അവതരിപ്പിച്ച 10 ബജറ്റുകളുടെ റെക്കോർഡിലേക്ക് സീതാരാമനെ അടുപ്പിക്കും.1959-1964 കാലഘട്ടത്തിൽ ധനമന്ത്രിയായിരുന്ന കാലത്ത് ദേശായി ആകെ 6 ബജറ്റുകളും 1967-1969 കാലയളവിൽ 4 ബജറ്റുകളും അവതരിപ്പിച്ചു.
മുൻ ധനമന്ത്രിമാരായ പി. ചിദംബരവും പ്രണബ് മുഖർജിയും വ്യത്യസ്ത പ്രധാനമന്ത്രിമാരുടെ കീഴിൽ യഥാക്രമം ഒമ്പതും എട്ടും ബജറ്റുകൾ അവതരിപ്പിച്ചു. 2019 മെയ് 31 നാണ് നിർമ്മല കേന്ദ്ര ധനമന്ത്രിയായത്.
ആറുവർഷവും 244 ദിവസവുമായി അവർ ധനമന്ത്രിസ്ഥാനത്ത് തുടരുകയാണ്. രണ്ടാം മോദി സർക്കാരിലും മൂന്നാം സർക്കാരിലുമായാണ് നിർമ്മല 9 ബജറ്റ് തുടർച്ചയായി അവതരിപ്പിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
