കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രിമാരുടെ യോഗം ഇന്ന് ചേരും

 വൈകിട്ട് മൂന്നുമണിക്ക് ധനകാര്യമന്ത്രാലയത്തിൽ വച്ചാണ് യോഗം.സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട്  തന്നെ 2026 ബജറ്റിൽ സംസ്ഥാനത്തിന് വേണ്ട പരിഗണന നൽകണമെന്ന ആവശ്യവും ധനമന്ത്രി ശക്തമായി ഉന്നയിക്കും

author-image
Devina
New Update
nirmmala

ന്യൂഡൽഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനും സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരും തമ്മിലുള്ള യോഗം ഇന്ന്.

 വൈകിട്ട് മൂന്നുമണിക്ക് ധനകാര്യമന്ത്രാലയത്തിൽ വച്ചാണ് യോഗം.കേന്ദ്ര സർക്കാരിൽ നിന്ന് 12000 കോടിയോളം രൂപ ലഭിക്കാനുള്ളതായാണ് ധനമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. 

സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട്  തന്നെ 2026 ബജറ്റിൽ സംസ്ഥാനത്തിന് വേണ്ട പരിഗണന നൽകണമെന്ന ആവശ്യവും ധനമന്ത്രി ശക്തമായി ഉന്നയിക്കും.

യോഗത്തിൽ സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ തേടും.

ഈ മാസം 28നാണ് പാർലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ഫെബ്രുവരി ഒന്നിനായിരിക്കും കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക.

 നിർമല സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന ഒൻപതാമത്തെ ബജറ്റാണ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

ഇതോടെ തുടർച്ചയായി ഒൻപത് ബജറ്റുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ ധനമന്ത്രി എന്ന ചരിത്രനേട്ടവും സ്വന്തമാകും.