'ഐസ്‌ക്രീമിൽ നിന്ന് കിട്ടിയ വിരൽ ഫാക്ടറി ജീവനക്കാരന്റേത്'; ഡിഎൻഎ പരിശോധനാ ഫലം പുറത്ത്

ഫാക്ടറി ജീവനക്കാരനായ ഓംകാർ പോട്ടെയുടെ വിരലാണ് ഐസ്‌ക്രീമിൽ നിന്ന് ലഭിച്ചത്.ഡോക്ടർ ഐസ്‌ക്രീം വാങ്ങിയ ദിവസം ഫാക്ടറിയിലുണ്ടായ അപകടത്തിലാണ് ഇയ്യാളുടെ വിരൽ നഷ്ടപ്പെട്ടത്.

author-image
Greeshma Rakesh
New Update
finger in ice cream

finger dna in ice cream matched to factory worker

Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ: ഓൺലൈനായി ഓർഡർ ചെയ്ത ഐസ്‌ക്രീമിൽ നിന്ന് കിട്ടിയ വിരൽ ഫാക്ടറി ജീവനക്കാരന്റെയെന്ന് സ്ഥിരീകരണം.ഡിഎൻഎ പരിശോധന  ഫലം പോസിറ്റീവ് ആണെന്ന് പൊലീസ് അറിയിച്ചു.

ഫാക്ടറി ജീവനക്കാരനായ ഓംകാർ പോട്ടെയുടെ വിരലാണ് ഐസ്‌ക്രീമിൽ നിന്ന് ലഭിച്ചത്.ഡോക്ടർ ഐസ്‌ക്രീം വാങ്ങിയ ദിവസം ഫാക്ടറിയിലുണ്ടായ അപകടത്തിലാണ് ഇയ്യാളുടെ വിരൽ നഷ്ടപ്പെട്ടത്. ഐസ്‌ക്രീം നിർമാണത്തിനിടെയാണ് അപകടമുണ്ടായത്.

ഓൺലൈനായി ഓർഡർ ചെയ്ത കോൺ ഐസ്‌ക്രീമിൽ നിന്ന് മനുഷ്യന്റെ വിരലിന്റെ കഷ്ണം കിട്ടിയെന്ന പരാതിയുമായി മുംബൈ സ്വദേശിയായ യുവ ഡോക്ടറാണ് രം​ഗത്ത് എത്തിയത്. ഡെലിവറി ആപ്പിലൂടെ മൂന്ന് ബട്ടർസ്‌കോച്ച് കോൺ ഐസ്‌ക്രീമുകളായിരുന്നു ഓർഡർ ചെയ്തത്.

കഴിച്ച് കൊണ്ടിരുന്ന സമയത്താണ് ശക്തിയായി എന്തോ നാവിൽ തട്ടിയത്. അത് പുറത്തെടുത്തു നോക്കിയപ്പോൽ കണ്ടത് മനുഷ്യന്റെ രണ്ട് സെന്റീമീറ്ററോളം നീളമുള്ള ഒരു വിരലിന്റെ കഷ്ണമായിരുന്നു. ഉടൻ തന്ന വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

ഡോക്ടറായതിനാൽ ശരീരഭാഗങ്ങൾ എങ്ങിനെയായിരിക്കുമെന്ന് അറിയാമെന്നാണ് യുവ ഡോക്ടർ പറഞ്ഞു. സൂക്ഷ്മമായി പരിശോധിച്ചപ്പോൾ അതിനിടയിലെ നഖങ്ങളും വിരലടയാളവും ശ്രദ്ധിച്ചപ്പോൾ അത് ഒരു തള്ളവിരലിനോട് സാമ്യമുള്ളതാണെന്ന് മനസ്സിലായെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞിരുന്നു.

 

finger mumbai ice cream