finger found in ice cream in mumbai case filed against ice creamcompany
മുംബൈ: മഹാരാഷ്ട്രയിലെ മലാഡിൽ ഐസ്ക്രീമിൽ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിക്കെതിരെ കേസ്.ഐപിസി 272, 273, 336 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മലാഡ് സ്വദേശിനി ഓൺലൈനായി ഓർഡർ ചെയ്ത കോൺ ഐസ്ക്രീമിലാണ് വിരൽ കണ്ടെത്തിയത്. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. യമ്മോ എന്ന ഐസ്ക്രീം നിർമാണ കമ്പനിയിൽ പൊലീസ് പരിശോധന നടത്തും. വിരലിൻറെ ഭാഗം ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.
പായ്ക്കറ്റ് തുറന്നപ്പോൾ ഐസ്ക്രീമിൽ വിരലിൻറെ ഭാഗം കണ്ട് ഞെട്ടിപ്പോയെന്ന് യുവതി പറഞ്ഞു. ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഓൺലൈനായി ഓർഡർ ചെയ്ത ഐസ്ക്രീമിലാണ് വിരൽ കണ്ടെത്തിയത് എന്നതിനാൽ സംഭവത്തിൽ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് ഉൾപ്പെടെ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.