/kalakaumudi/media/media_files/2025/05/05/GJ7yGu4DOalNKIuUoVSw.jpg)
മുംബൈ:സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന വാഗ്ദാനം നൽകി നടൻ അജാസ് ഖാൻ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. ഇതിനെ തുടർന്ന് നടൻ അജാസ് ഖാനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സിനിമയിൽ അവസരം ലഭിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഖാൻ യുവതിയെ മഹാരാഷ്ട്രയിൽ പലയിടത്തും കൊണ്ട് പോയി ബലാത്സംഗം ചെയ്തതായി പരാതിയിൽ പറയുന്നു.ചാർകോപ്പ് പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരം ബലാത്സംഗം ചെയ്ത നടനെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. അതേസമയം കുറച്ച് ദിവസം മുൻപ് ഉല്ലു ആപ്പിൽ സ്ട്രീം ചെയ്യുന്ന 'ഹൗസ് അറസ്റ്റ്' എന്ന വെബ് ഷോയിൽ അശ്ലീല ഉള്ളടക്കം ചേർത്തതിന് നിർമ്മാതാവിനും അവതാരാകൻ അജാസ് ഖാനെതിരെയും കേസെടുത്തിരുന്നു.