രാജ്കോട്ടിൽ ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തം
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിങ് സെന്ററിൽ വൻ തീപിടിത്തം.കുട്ടികളടക്കം 24 പേർ മരിച്ചു. ഒട്ടേറെപ്പേർക്ക് പൊള്ളലേറ്റു. ടിആർപി ഗെയിം സോണിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. രക്ഷാപ്രവർത്തനം തുടരുകയാണ്. അവധിക്കാലമായതിനാൽ സെന്ററിൽ ഒട്ടേറെ കുട്ടികൾ എത്തിയിരുന്നു.
രക്ഷാപ്രവർത്തനം പൂർത്തിയായതിനുശേഷമേ യഥാർഥ മരണസംഖ്യ എത്രയാണെന്ന് പറയാനാകുവെന്ന് രാജ്കോട്ട് മുനിസിപ്പൽ കമ്മിഷണർ ആനന്ദ് പട്ടേൽ അറിയിച്ചു. അതിവേഗം രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ നഗരസഭാ ഭരണകൂടത്തിന് നിർദേശം നൽകിയതായി ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
